പന്തളം നഗരസഭാ ഭരണം സ്തംഭിച്ചു ; ഒരു പ്രവര്‍ത്തനവും നടക്കുന്നില്ലെന്ന് യു.ഡി.എഫ് 

For full experience, Download our mobile application:
Get it on Google Play

പന്തളം : പന്തളം നഗരസഭയുടെ പ്രവർത്തനം നിശ്ചലാവസ്ഥയിലാണെന്ന് യു.ഡി.എഫ്. പദ്ധതി പ്രവർത്തനം തുടങ്ങുന്നതിനോ  2019 -20 വർഷത്തിലെ സ്പിൽ ഓവർ പ്രോജക്ടുകൾ പൂർത്തിയാക്കാനോ യാതൊരു നടപടിയും നഗരസഭയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ലെന്ന് യു.ഡി.എഫ്  ആരോപിക്കുന്നു.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി സെക്രട്ടറിയും ഹെൽത്ത് വിഭാഗവും ചില ശ്രമങ്ങൾ നടത്തുന്നതൊഴിച്ചാൽ നഗരസഭയുടെ പ്രവർത്തനം പൂര്‍ണ്ണമായും സ്തംഭിച്ചിരിക്കുകയാണ്. ഭരണ സമിതിയുടെ കാലാവധി അവസാനിക്കുവാന്‍  മൂന്നുമാസം മാത്രം ബാക്കി നിൽക്കുമ്പോഴും അവസാന വർഷത്തെ പദ്ധതികൾ നടപ്പിലാക്കുവാൻ യാതൊരു നടപടിയും ഭരണസമിതി സ്വീകരിച്ചിട്ടില്ല.

മഹാപ്രളയവുമായി ബന്ധപ്പെട്ട് അർഹതപ്പെട്ടവർക്ക്   ജീവനോപാധിയായി  കോഴികളെ നൽകാൻ തീരുമാനമെടുത്ത് ലിസ്റ്റ് നൽകിയിട്ട് എട്ടു മാസത്തോളമായെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. പന്തളം നഗരത്തിൽ അനധികൃത കച്ചവടങ്ങൾക്ക്  ഭരണ സമിതി മൗനാനുവാദം നൽകിയിരിക്കുകയാണെന്നും അഞ്ചു വർഷത്തെ എൽഡിഎഫ് ഭരണം പന്തളത്തിന്റെ  വികസനം ഇരുപത് വർഷം പിന്നോട്ടടിച്ചിരിക്കുകയാണെന്നും യുഡിഎഫ് അംഗങ്ങള്‍ ആരോപിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...