തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 272 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 63, തിരുവനന്തപുരം 54, പാലക്കാട് 29, എറണാകുളം 21, കണ്ണൂര്‍ 19, ആലപ്പുഴ 18, കോഴിക്കോട് 15, കാസര്‍കോട് 13, പത്തനംതിട്ട 12, കൊല്ലം 11, തൃശൂര്‍ 10, കോട്ടയം 3, വയനാട് 3, ഇടുക്കി 1. എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ കണക്കുകള്‍.
ഇന്ന് രോഗം ബാധിച്ചവരില്‍ 157 പേര്‍ വിദേശത്തുനിന്ന് വന്നു. ഇതര സംസ്ഥാനത്തുനിന്ന് വന്ന 38 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 68 പേര്‍ക്ക് രോഗം വന്നു. ഉറവിടം അറിയാത്ത 15 കേസുകളുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
ഇന്ന് രോഗത്തില്‍ നിന്നും മുക്തി നേടിയവര്‍ തിരുവനന്തപുരം 3, കൊല്ലം 6, പത്തനംതിട്ട 19, കോട്ടയം 1, എറണാകുളം 20, ഇടുക്കി 1, തൃശൂര്‍ 6, പാലക്കാട് 23, മലപ്പുറം 10, കോഴിക്കോട് 6, വയനാട് 3, കണ്ണൂര്‍ 9 എന്നിങ്ങനെയാണ്.
നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്തിമാത്രമേ വെല്ലുവിളി നേരിടാന്‍ കഴിയൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കാര്യങ്ങള്‍ അതീവ ഗൗരവത്തോടെ കാണണം. എല്ലാവരും ജാഗ്രത പാലിക്കാനും സുരക്ഷാ മുന്‍കരുതല്‍ പാലിക്കാനും സന്നദ്ധമാകണം. 18 പുതിയ ഹോട് സ്‌പോട്ടുകള്‍. ആകെ 169 ഹോട് സ്‌പോട്ടുകള്‍.
ലോക്ഡൗണ്‍ ആരംഭിച്ചതിനു ശേഷം അഞ്ചുലക്ഷത്തോളം പേര്‍ വന്നു. 62.88 ശതമാനം പേര്‍ രാജ്യത്തിനകത്തു നിന്നും വന്നവരാണ്. ആഭ്യന്തര യാത്രക്കാരില്‍ 65 ശതമാനം പേരും വന്നത് റെഡ് സോണില്‍ നിന്നുമാണ്. തിരിച്ചു വന്നവരില്‍ ഏറ്റവും കൂടുതല്‍ മലപ്പുറത്ത്. ഏറ്റവും കുറവ് വന്നത് വയനാട്ടില്‍, 12,652 പേര്‍. കേരളത്തിലേക്ക് ഏറ്റവും കൂടുതല്‍ പേര്‍ വന്നത് തമിഴ്‌നാട്ടില്‍ നിന്ന്, 97,570 പേര്‍ വന്നു. 88,031 പേര്‍ കര്‍ണാടകയില്‍ നിന്നും വന്നു. ആഭ്യന്തര യാത്രക്കാരുടെ 75 ശതമാനവും വന്നത് ഈ സംസ്ഥാനങ്ങളില്‍ നിന്നാണ്. യുഎഇയില്‍ നിന്ന് 89,749 പേര്‍ വന്നു. കേരളത്തിലേക്ക് വന്നവരില്‍ 1989 പേര്‍ക്ക് രോഗലക്ഷണം കണ്ടെത്തി. 2384 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1489 പേര്‍ രാജ്യാന്തര യാത്രക്കാരാണ്. സംസ്ഥാനത്തേക്ക് വന്നത് 289 പേര്‍ മലപ്പുറത്താണ് പോസീറ്റീവ് ആയത്. ഏറ്റവും കുറവ് വയനാട്, ഇടുക്കി ജില്ലകളില്‍.
ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ വന്നത് മഹാരാഷ്ട്രയില്‍ നിന്നുമാണ്. സര്‍ക്കാര്‍ സംവിധാനങ്ങളുടെ നേതൃത്വത്തില്‍ ജനങ്ങളുടെ പങ്കാളിത്തത്തോടെ മികച്ച രീതിയില്‍ ചെറുത്തു നില്‍ക്കാന്‍ കഴിഞ്ഞു. മഹാമാരിയാണ് നേരിടുന്നത് എന്ന ബോധ്യം വേണം. നഗരങ്ങളില്‍ രോഗം പടരാന്‍ സാധ്യത കൂടുതലാണ്. രാജ്യത്താകെ കോവിഡ് പടര്‍ന്നത് നഗരങ്ങള്‍ കേന്ദ്രീകരിച്ചാണ്. മറ്റു പ്രദേശങ്ങളില്‍ നിന്നും ജോലിക്കായും കച്ചവടത്തിനായും മറ്റും നൂറുകണക്കിന് ആളുകള്‍ വന്നു പോകുന്നു. അതുകൊണ്ട് നഗരങ്ങളിലുണ്ടാക രോഗബാധ മറ്റു സ്ഥലങ്ങളിലേക്കും പടരും. വലിയ ജനസാന്ദ്രതയാണു നമ്മുടെ നാട്ടിലുള്ളത്. രോഗം വലിയ തോതില്‍ പടരാന്‍ ഇടയാകും. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ തീരുമാനമായി. തിരുവനന്തപുരത്ത് സംഭവിച്ചത് മറ്റു നഗരങ്ങളില്‍ ആവര്‍ത്തിക്കാന്‍ പാടില്ല. സംസ്ഥാന ശരാശരിയെക്കാളും കൂടുതലാണ് കൊച്ചിയിലെ കോവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം. അവിടെ ടെസ്റ്റുകളുടെ എണ്ണം കൂട്ടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.