കുളനട പ്രാഥമികാരോഗ്യ കേന്ദ്രത്തിന് 55 ലക്ഷം രൂപയുടെ ഭരണാനുമതി

For full experience, Download our mobile application:
Get it on Google Play

പന്തളം : കുളനട പ്രാഥമികാരോഗ്യ കേന്ദ്രത്തിന് 55 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍നിന്നാണ് തുക അനുവദിച്ചിട്ടുള്ളത്. സംസ്ഥാന സര്‍ക്കാരിന്റെ ആര്‍ദ്രം മിഷന്റെ രണ്ടാംഘട്ടത്തില്‍ കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തപ്പെട്ട കുളനട പിഎച്ച്സിയില്‍ ദിവസേന 200 ല്‍ പരം രോഗികള്‍ എത്തുന്നുണ്ട്. ശബരിമല ഇടത്താവളത്തിന് സമീപമുള്ളതായതിനാല്‍ തീര്‍ഥാടകര്‍ക്കും പ്രയോജനപ്പെടും.

നിലവില്‍ 100 വര്‍ഷത്തിലേറെ പഴക്കമുള്ള കെട്ടിടത്തിലാണ് പിഎച്ച്സി പ്രവര്‍ത്തിക്കുന്നത്. പുതിയ ഒപി ബ്ലോക്ക് നിര്‍മാണത്തിനാണ് തുക വിനിയോഗിക്കുന്നത്. രണ്ട് ഒപി റൂമുകളും, ഫാര്‍മസി സ്റ്റോര്‍, ഫാര്‍മസി ഡിസ്പെന്‍സറി, ലാബ്, നഴ്സസ് സ്റ്റേഷന്‍, മൈനര്‍ ഓപ്പറേഷന്‍ തീയേറ്റര്‍ എന്നിവയാണ് വിഭാവനം ചെയ്തിരിക്കുന്നത്. വെയ്റ്റിംഗ് ഏരിയയും, ടോയ്‌ലറ്റുകളും ഒപ്പം ക്രമീകരിക്കുന്നുണ്ട്. 2000 ചതുരശ്രയടിയില്‍ പൂര്‍ത്തീകരിക്കാന്‍ ഉദ്ദേശിക്കുന്ന കുടുംബാരോഗ്യ കേന്ദ്രം ടെന്‍ഡര്‍ നടപടികളിലേക്ക് കടക്കുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

16-ാംധനകാര്യകമ്മിഷൻ വിഹിതം ; പകുതിയെങ്കിലും തദ്ദേശസ്ഥാപനങ്ങൾ വിനിയോഗിച്ചില്ലെങ്കിൽ 2-ാംഗഡു കിട്ടില്ല

0
തിരുവനന്തപുരം : പതിനാറാം ധനകാര്യകമ്മിഷൻ അനുവദിക്കുന്ന ഗ്രാന്റുകളുടെ അമ്പത് ശതമാനമെങ്കിലും തദ്ദേശസ്ഥാപനങ്ങൾ...

ഇറാനുമായി സാമ്പത്തിക ഇടപാട് പാടില്ല ; ഉപരോധം നേരിടേണ്ടി വരുമെന്ന് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി അമേരിക്ക...

0
ഇറാൻ: ഇറാനുമായി ഇടപാടുകൾ നടത്തുന്ന ഏത് രാജ്യത്തിനും ഉപരോധമേർപ്പെടുത്തുമെന്ന കടുത്ത മുന്നറിയിപ്പുമായി...

സൗദിയിൽ ഫ്രീലാൻസ് ജോലിക്ക് ലോക്കിടാൻ ആഭ്യന്തര മന്ത്രാലയം

0
റിയാദ്: സൗദി അറേബ്യയിൽ ഫ്രീലാൻസ് വിസകളിൽ ജോലി ചെയ്യുന്നവർക്ക് അമ്പതിനായിരം റിയാൽ...

നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30ന് ; അഡ്‌മിറ്റ് കാർഡ് ഇന്ന് ...

0
മുംബൈ : നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30-ന്. രാവിലെ...