തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 488 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 234 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തെ രോഗികളുടെ എണ്ണത്തില്‍ കുത്തനെയുള്ള വര്‍ധനവാണ് രേഖപ്പെടുത്തിയത്. 143 പേരാണ് രോഗമുക്തി നേടിയത്. രണ്ട് പേര്‍ കൊവിഡ് മൂലം മരണമടഞ്ഞു. തിരുവനന്തപുരം പൂന്തുറയില്‍ 66കാരനായ സെയ്ഫുദ്ദീനും പെരുമ്പാവുര്‍ പുഴശ്ശേരിയില്‍ 79 കാരനായ പികെ ബാലകൃഷ്ണനുമാണ് മരിച്ചത്.
ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 87 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 69 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 54 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 51 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 48 പേര്‍ക്കും എറണാകുളം ജില്ലയില്‍ നിന്നുള്ള 47 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 29 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 19 പേര്‍ക്കും , കൊല്ലം, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 18 പേര്‍ക്ക് വീതവും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 17 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 11 പേര്‍ക്കം, ഇടുക്കി ജില്ലയില്‍ നിന്നുള്ള 5 പേര്‍ക്കും ആണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.
രോഗം ബാധിച്ചവരില്‍ 167 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് 76 പേരും സമ്പര്‍ക്കം മൂലം 234 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഐടിബിപി രണ്ട്, ബിഎസ്എഫ് രണ്ട്, ബിഎസ്ഇ നാല് പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. സാമ്പിളുകള്‍ 24 മണിക്കൂറിനിടെ പരിശോധിച്ചു.
ഇന്ന് രോഗമുക്തി നേടിയത് തിരുവനന്തപുരം 6, കൊല്ലം 26, പത്തനംതിട്ട 43, ഇടുക്കി 4, കോട്ടയം 6, ആലപ്പുഴ 11, എറണാകുളം 3, തൃശൂര്‍ 17, പാലക്കാട് 7, മലപ്പുറം 15, കോഴിക്കോട് 4, കണ്ണൂര്‍ 1 എന്നിങ്ങനെയാണ്.
24 മണിക്കൂറിനിടെ 12,104 സാമ്പിളുകള്‍ പരിശോധിച്ചു. 1,82,050 പേര്‍ നിരീക്ഷണത്തിലുണ്ട്. 3694 പേര്‍ ആശുപത്രികളില്‍. ഇന്ന് മാത്രം 570 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു,. ഇതുവരെ ആകെ 2,33,709 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 6449 സാമ്പിളുകളുടെ പരിശോധന ഫലം വരാനുണ്ട്. മുന്‍ഗണനാ ഗ്രൂപ്പുകളില്‍നിന്ന് 73,768 സാമ്പിളുകള്‍ ശേഖരിച്ചു. 66,636 സാമ്പിളുകളുടെ ഫലം നെഗറ്റീവ് ആയിട്ടുണ്ട്.
പുതുതായി 16 ഹോട് സ്‌പോട്ടുകളാണ് നിലവില്‍വന്നത്.ആകെ195 ഹോട്ട് സ്‌പോട്ടുകള്‍ ഉണ്ട്. സംസ്ഥാനത്താകെ രോഗവ്യാപനം വര്‍ധിക്കുന്നതിന്റെ സൂചനയാണ് ഇന്ന് ലഭിക്കുന്ന കണക്കുകള്‍. തിരുവനന്തപുരത്ത് 69 പേര്‍ക്ക് ഇന്ന് രോഗം ബാധിച്ചു. 46 പേര്‍ക്ക് സമ്പര്‍ക്കം വഴി. അതിനു പുറമേ എവിടെനിന്ന് ബാധിച്ചു എന്ന് അറിയാത്ത 11 കേസുകളുണ്ട്. ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകള്‍, ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍, ബഫര്‍ സോണുകള്‍ ഇവിടങ്ങളില്‍ നിരീക്ഷണവും പ്രതിരോധ പ്രവര്‍ത്തനങ്ങളും ശക്തമായി നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.