തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 722 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതേവരെ സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം പതിനായിരം കവിഞ്ഞു. ഇതുവരെ രോഗം സ്ഥിരീകരിച്ചവര്‍ 10275 ആണ്. ഇന്ന് രോഗം ബാധിച്ചവരില്‍ 157 പേര്‍ വിദേശത്തുനിന്നു വന്നു. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 62 പേര്‍. സമ്പര്‍ക്കം മൂലം രോഗം ബാധിച്ചവര്‍ 481 പേര്‍. അതില്‍ ഉറവിടം അറിയാത്തത് 34 കേസുകളുമാണുള്ളത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍ – തിരുവനന്തപുരം 339, കൊല്ലം 42, പത്തനംതിട്ട 39, കോട്ടയം 13, ആലപ്പുഴ 20, ഇടുക്കി 26, എറണാകുളം 57, തൃശൂര്‍ 32, പാലക്കാട് 25, മലപ്പുറം 42, കോഴിക്കോട് 33, വയനാട് 13, കണ്ണൂര്‍ 23, കാസര്‍കോട് 18 എന്നിങ്ങനെയാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 12 ആരോഗ്യ പ്രവര്‍ത്തകര്‍, 5 ബിഎസ്.എഫ് , 3 ഐ.ടി.ബി.പി,എന്നിവരും ഉള്‍പ്പെടുന്നു. രണ്ട് പേര്‍ മരിച്ചു. തൃശൂര്‍ ജില്ലയിലെ തമ്പുരാന്‍പടി സ്വദേശി അനീഷ്, കണ്ണൂര്‍ പുളിയനമ്പ്ര സ്വദേശി മുഹമ്മദ് സലീഹ് എന്നിവരാണ് മരിച്ചത്. അനീഷ് ചെന്നൈയില്‍ എയര്‍ കാര്‍ഗോ ജീവനക്കാരനായിരുന്നു. സലീഹ് അഹമ്മദാബാദില്‍നിന്നു വന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് 228 പേര്‍ക്കാണ് രോഗമുക്തി ലഭിച്ചത് . ഇന്നു രോഗം സ്ഥിരീകരിച്ച 722ല്‍ 339 കേസുകളും തിരുവനന്തപുരത്താണ്.
ഇന്ന് രോഗവിമുക്തി ലഭിച്ചവര്‍ – തിരുവനന്തപുരം 1, കൊല്ലം 17, പത്തനംതിട്ട 18, കോട്ടയം 7, ആലപ്പുഴ 13, ഇടുക്കി 26, എറണാകുളം 7, തൃശൂര്‍ 8, പാലക്കാട് 72, മലപ്പുറം 37, കോഴിക്കോട് 10, വയനാട് 01, കണ്ണൂര്‍ 8, കാസര്‍കോട് 23 എന്നിങ്ങനെയാണ്.
16,0052 സാമ്പിളുകള്‍ പരിശോധിച്ചു. 183900 പേരാണ് നിരീക്ഷണത്തില്‍ ഉള്ളത് . 5432 പേര്‍ ആശുപത്രികളിലാണ്. 804 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ ആകെ 2,68,128 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 7797 സാമ്പിളുകളുടെ പരിശോധന ഫലം വരാനുണ്ട്. കൂടാതെ സെന്റിനല്‍ സര്‍വയലന്‍സിന്റെ ഭാഗമായി 85,767 സാമ്പിളുകള്‍ സേഖരിച്ചു. അതില്‍ 81,543 എണ്ണം നെഗറ്റീവാണ് സംസ്ഥാനത്തെ ഹോട് സ്‌പോട്ടുകളുടെ എണ്ണം 271 ആയി.