പിണറായി വെറും സ്റ്റാമ്പാണെന്നും കാര്യങ്ങള്‍ തീരുമാനിക്കുന്നത് താനാണെന്നും ശിവശങ്കരന്‍ പറഞ്ഞു ; സ്വപ്‌നയുടെയും സന്ദീപിന്റെയും മൊഴി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സ്വര്‍ണക്കടത്തു കേസില്‍ കാര്യങ്ങള്‍ വേറെ വഴിയിലേക്ക് തിരിയുന്നു. മുഖ്യമന്ത്രി പിണറായി വിജയന് കഴിവില്ലെന്നും  കാര്യങ്ങളെല്ലാം താനാണ് തീരുമാനിക്കുന്നതെന്നും പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കര്‍ അവകാശപ്പെട്ടിരുന്നതായി സ്വപ്‌നയും സന്ദീപും വെളിപ്പെടുത്തിയതായി റിപ്പോര്‍ട്ട്. സ്വപ്‌നയോടൊത്തുള്ള മദ്യപാന സദസ്സുകളിലാണ് ശിവശങ്കര്‍ ഇത്തരത്തിലുള്ള അവകാശവാദങ്ങള്‍ നിരത്തിയിരുന്നത് എന്നാണ് മൊഴി.

പിണറായിയ്ക്ക് ഒരു കാര്യത്തെക്കുറിച്ചും ധാരണയില്ലെന്നും എല്ലാം താനാണ് പറഞ്ഞു കൊടുക്കുന്നതെന്നും പണം കിട്ടിയാല്‍ എല്ലാം നടക്കുമെന്നും ശിവശങ്കര്‍ അവകാശപ്പെട്ടതായാണ് വാര്‍ത്ത. എന്നാല്‍ പ്രത്യേക രാഷ്ട്രീയ ചായ്‌വുള്ള പത്രത്തില്‍ വന്ന ഈ റിപ്പോര്‍ട്ടിനോട് എന്‍ഐഎയോ കസ്റ്റംസോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ശിവശങ്കറിനെതിരേ മുഖ്യമന്ത്രി വകുപ്പുതല നടപടിയ്‌ക്കൊരുങ്ങുകയാണെന്നും വിവരമുണ്ട്. കേസുമായി ബന്ധപ്പെട്ട് ശിവശങ്കറിന്റെ ഭാഗത്തു നിന്ന് വലിയ വീഴ്ചകള്‍ ഉണ്ടായതായാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ ശിവശങ്കറിനെ സംരക്ഷിക്കാന്‍ ശ്രമിക്കാതെ നടപടി സ്വീകരിക്കുമെന്നാണ് സൂചന.

ശിവശങ്കറിനെതിരേ കസ്റ്റംസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുപോലും സര്‍ക്കാര്‍ തലത്തില്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ശിവശങ്കറിന് സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളുമായി അടുത്ത ബന്ധമുണ്ടായിരുന്നതായി ചോദ്യം ചെയ്യലില്‍ വ്യക്തമായിക്കഴിഞ്ഞു.

എം. ശിവശങ്കറും സ്വപ്നയും തമ്മിലുള്ള ഇടപാടുകളുടെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ സര്‍ക്കാരിന് പുതിയ നാണക്കേടാവും. പുറത്തുവരുന്ന മൊഴികളും തെളിവുകളും കുത്തഴിഞ്ഞ നിലയിലായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത് എന്നാണ് വെളിപ്പെടുത്തുന്നത്.

ഭരണത്തിന്റെ ആദ്യ വര്‍ഷത്തില്‍ നിരന്തരം വീഴ്ചകളും വിമര്‍ശനങ്ങളും നേരിടേണ്ടി വന്നപ്പോള്‍ മുതിര്‍ന്ന നേതാവായിരുന്ന എം വി ജയരാജനെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി നിയമിച്ചിരുന്നു. കുറച്ചുകാലം ജയരാജന്റെ പരിപൂര്‍ണ നിയന്ത്രണത്തിലായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസ്. ജയരാജന്‍ പോയതോടെ എല്ലാം ജയശങ്കറിന്റെ നിയന്ത്രണത്തിലായി. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് വിവാദം ഉയര്‍ന്നപ്പോള്‍ തന്നെ ശിവശങ്കറിനെക്കുറിച്ച്‌ പോലീസ് അന്വേഷിച്ചിരുന്നു.

അമ്പലമുക്കിലെ ഫ്‌ളാറ്റിലും ശിവശങ്കര്‍ നിത്യ സന്ദര്‍ശകനായിരുന്നുവെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് കണ്ടെത്തി. ഈ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് മുന്നിലെത്തി. ഇതിന് പിന്നാലെയാണ് ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ചുമതലയില്‍ നിന്ന് മാറ്റിയത്. ശിവശങ്കറിനെ രക്ഷിക്കാന്‍ കിഫ്ബിയിലെ തലപ്പത്തുള്ള പ്രമുഖന്‍ ശ്രമിച്ചിരുന്നു.

ഐ എ എസ് ലോബിയില്‍ സമ്മര്‍ദ്ദം ചെലുത്താനും ശ്രമിച്ചു. ഇതിനിടെയാണ് സ്വപ്നാ സുരേഷിന്റെ വീട്ടിലെ നിത്യ സന്ദര്‍ശകനാണെന്ന റിപ്പോര്‍ട്ട് പോലീസ് നല്‍കുന്നത്. സ്പ്രിംഗ്ലര്‍ കാലം മുതല്‍ തന്നെ ശിവശങ്കര്‍ വിവാദനായകനായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന നളിനി നെറ്റോ രാജിവെച്ചതോടെയാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിയന്ത്രണം ശിവശങ്കറിലെത്തിയത്. പെട്ടെന്നു തന്നെ മുഖ്യമന്ത്രിയുടെ വിശ്വസ്തനുമായി. അതുകൊണ്ടു തന്നെ ശിവശങ്കറിന് സ്വപ്‌നയുമായുള്ള അടുപ്പം മുഖ്യമന്ത്രിയ്ക്കു നേരെയും ചോദ്യമുനകള്‍ ഉയര്‍ത്തുമെന്നുറപ്പാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‘തൊപ്പി’ക്കെതിരായ പരാതിയില്‍ അന്വേഷണം ആരംഭിച്ച് സൈബര്‍ പോലീസ്

0
കോഴിക്കോട്: തൊപ്പി എന്നറിയപ്പെടുന്ന യൂട്യൂബറും ഓണ്‍ലൈന്‍ ഗെയ്മറുമായ മുഹമ്മദ് നിഹാദിനെതിരായ പരാതിയില്‍...

ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ട സംഭവം ; കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനവുമായി കോണ്‍ഗ്രസ്

0
ന്യൂഡല്‍ഹി: യുഎസ് ആക്രമണത്തില്‍ മൂന്ന് ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ...

നഷ്ടപരിഹാരം നല്‍കുന്നതില്‍ കാലതാമസം വരുത്തിയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ചെരുപ്പ് കൊണ്ടടിച്ച് കര്‍ഷകന്‍

0
ബംഗളൂരു: നഷ്ടപരിഹാരം നല്‍കുന്നതില്‍ കാലതാമസം വരുത്തിയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ചെരുപ്പ്...

നിരപരാധികളായ ഇന്ത്യൻ പൗരന്മാരുടെ ജീവൻ നഷ്ടപ്പെട്ടതിൽ ഖേദപ്രകടനമോ അനുശോചനമോ ഇല്ല ; യുഎസിനെതിരെ ശശി...

0
ദില്ലി: യുഎസ് ആക്രമണത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവത്തിൽ യുഎസ് ഖേദപ്രകടനമോ...