വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാറിന്റെ ആദ്യ ബജറ്റ്

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാറിന്റെ ആദ്യ ബജറ്റ്. നിരവധി ജനപ്രിയ പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഇടംപിടിച്ചിട്ടുണ്ട്. നവവധുവിന് ഒരു പവന്‍ സ്വര്‍ണവും പട്ടുസാരിയും നല്‍കുന്ന പദ്ധതിയാണ് ശ്രദ്ധേയ പ്രഖ്യാപനം. ഇതിനൊപ്പം തമിഴ്‌നാട്ടിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് ഒരു ഗ്രാം മോതിരം നല്‍കുന്ന പദ്ധതിയും ബജറ്റില്‍ പ്രഖ്യാപിച്ചു. നവവധുവിന് ഒരു പവന്‍ സ്വര്‍ണം നല്‍കുന്ന പദ്ധതിക്കായി 812 കോടി രുപ ബജറ്റില്‍ വകയിരുത്തുകയാണെന്ന് ധനമന്ത്രി മാരി വില്‍സണ്‍ പറഞ്ഞു. കുട്ടികള്‍ക്കുള്ള മോതിരം പദ്ധതിക്കായി 560 കോടി രൂപയാണ് വകയിരുത്തുക.

കോളജ് വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ്പും സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സൈക്കിളും നല്‍കുന്ന പദ്ധതിയും പ്രഖ്യാപിച്ചു. ലാപ്‌ടോപ്പ് പദ്ധതിക്കായി 2,000 കോടിയും സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ്പ് നല്‍കുന്ന പദ്ധതിക്കായി ഏകദേശം 700 കോടിയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. തമിഴ്‌നാടിലെ 1.5 ട്രില്യണ്‍ ഡോളര്‍ സമ്പദ്‌വ്യവസ്ഥയാക്കുമെന്ന ലക്ഷ്യമാണ് ബജറ്റ് മുന്നോട്ടുവെക്കുന്നത്. 2036നകം ട്രില്യണ്‍ സമ്പദ്‌വ്യവസ്ഥയാക്കി തമിഴ്‌നാടിനെ മാറ്റുകയാണ് ബജറ്റ് ലക്ഷ്യമിടുന്നത്. ഉദയനിധി സ്റ്റാലിന്റെ അറസ്റ്റിന് പിന്നാലെയുണ്ടായ രാഷ്ട്രീയ വിവാദങ്ങള്‍ക്കിടെയാണ് തമിഴ്‌നാട്ടില്‍ ബജറ്റ് അവതരിപ്പിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...