മുത്തങ്ങയിൽ പോലീസ് കോൺസ്റ്റബിൾ അബ്ദുൽ സലാമിനെ വധിക്കാൻ ശ്രമിച്ച കേസിൽ ശിക്ഷിക്കപ്പെട്ട എം.ഗീതാനന്ദൻ ഹൈക്കോടതിയിൽ

For full experience, Download our mobile application:
Get it on Google Play

കൽപ്പറ്റ: മുത്തങ്ങയിൽ പോലീസ് കോൺസ്റ്റബിൾ അബ്ദുൽ സലാമിനെ വധിക്കാൻ ശ്രമിച്ച കേസിൽ ശിക്ഷിക്കപ്പെട്ട എം.ഗീതാനന്ദൻ ഹൈക്കോടതിയെ സമീപിച്ചു. കൽപറ്റ സെഷൻസ് കോടതിയുടെ വിധി റദ്ദാക്കണമെന്നും ശിക്ഷാവിധി മരവിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് അപ്പീൽ ഹർജി സമർപ്പിച്ചത്. കേസിലെ മറ്റ് മൂന്ന് പ്രതികളായ ബിജു, ബിനു, രമേശൻ എന്നിവരും ഹൈക്കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്. കേസിൽ എം.ഗീതാനന്ദൻ ഉൾപ്പെടെ നാല് പ്രതികൾക്ക് കൽപറ്റ സെഷൻസ് കോടതി അഞ്ച് വർഷം തടവുശിക്ഷ വിധിച്ചിരുന്നു. ഈ വിധിക്കെതിരെയാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

ഹർജിയിൽ കൽപറ്റ സെഷൻസ് കോടതിയിലെ വിചാരണ നിയമവിരുദ്ധമാണെന്നും കേസിൽ ഗൂഢാലോചനക്കുറ്റം നിലനിൽക്കില്ലെന്നും ചൂണ്ടിക്കാട്ടുന്നു. കൊലപാതകക്കേസിലും വധശ്രമക്കേസിലും ഒരേ മാനദണ്ഡം പ്രയോഗിക്കാനാവില്ലെന്നും പ്രതിഭാഗം വാദിക്കുന്നു. സിബിഐ നടത്തിയ പുനരന്വേഷണം നിയമവിരുദ്ധമാണെന്നും, അന്വേഷണം നടത്താൻ സിബിഐയ്ക്ക് അധികാരമില്ലായിരുന്നുവെന്നും ഹർജിയിൽ ആരോപിക്കുന്നു. വിചാരണക്കിടെ പ്രതിഭാഗത്തിന് ആവശ്യമായ തെളിവുകളുടെ പകർപ്പുകൾ ലഭ്യമാക്കാതെയാണ് നടപടികൾ പൂർത്തിയാക്കിയതെന്നും ഹർജിയിൽ വ്യക്തമാക്കുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...