നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്ന് ബിജെപി

For full experience, Download our mobile application:
Get it on Google Play

ഡൽഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്ന് ബിജെപി. വിദ്യാര്‍ഥി- യുവജന പ്രതിഷേധം തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതായി സംസ്ഥാന കമ്മിറ്റികള്‍ വിലയിരുത്തി. കനത്ത പരാജയത്തിന് പിന്നാലെ മധ്യപ്രദേശിലെ ദാത്തിയ ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടു. ഡല്‍ഹിക്ക് പുറമെ ബിഹാര്‍ , മധ്യപ്രദേശ് എന്നിവിടങ്ങളിലെ പ്രതിഷേധമാണ് ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത പ്രഹരമേല്‍പ്പിച്ചത്. നീറ്റ് അടക്കമുള്ള പരീക്ഷ ക്രമക്കേടുകള്‍ വോട്ട് ചോര്‍ച്ചക്ക് കാരണമായെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍. യുജിസി ചട്ടക്കൂടുകള്‍ പരിഷ്‌ക്കരിച്ചതും കേളേജുകളില്‍ ഉണ്ടായ ജാതി അധിക്ഷേപ കേസുകളിലെ സര്‍ക്കാര്‍ നിലപാടും വെല്ലുവിളിയായെന്നാണ് ഒരു കൂട്ടം നേതാക്കളുടെ അഭിപ്രായം.

ബീഹാറിലെ ബിജെപി പൊന്നാപുരം കോട്ടയായിരുന്ന ബങ്കിപൂരിലെ തോല്‍വി പ്രധാനമന്ത്രി നേരിട്ട് വിലയിരുത്തി.നിതീഷ് കുമാര്‍, ശിവരാജ് സിങ് ചൗഹാന്‍ എന്നിവരുമായി മോദി കൂടിക്കാഴ്ച നടത്തി. ബങ്കിപൂരിലെ തോല്‍വിയില്‍ എന്‍ഡിഎ ഘടക കക്ഷികളും അതൃപ്തി പരസ്യമാക്കി. തോല്‍വി അപ്രതീക്ഷിതമെന്നാണ് ബിഹാര്‍ മന്ത്രിയും ജെഡിയു നേതാവുമായ ശ്രാവണ്‍ കുമാറിന്‍റെ പ്രതികരണം. നിതീഷ് കുമാറിനെ മുഖ്യമന്ത്രി സ്ഥാനത്ത നിന്ന് നീക്കം ചെയ്ത രോഷമാണ് പ്രതിഫലിച്ചതെന്ന അഭിപ്രായവും രൂപപ്പെട്ടുട്ടുണ്ട്. വിമര്‍ശനം ശക്തമായതോടെ ഗൗരവത്തില്‍ ആത്മ പരിശോധന നടത്തുമെന്ന് ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീന്‍ വ്യക്തമാക്കി. മധ്യപ്രദേശിലെ തോല്‍വിക്ക് പിന്നാലെ ദാതിയ ജില്ലാ ഘടകം മുതല്‍ കീഴ്ഘടകം വരെ പിരിച്ചുവിട്ടു. ഉപതെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാന്‍ രൂപീകരിച്ച സമിതിയുടെ ശിപാര്‍ശയെ തുടര്‍ന്നാണ് തീരുമാനം. പ്രചരണ വേളയില്‍ ഒരു ഡസനിലധികം ബിജെപി കൗണ്‍സിലര്‍മാര്‍ പാര്‍ട്ടി സ്ഥാനാര്‍ഥിക്കെതിരെ പ്രവര്‍ത്തിച്ചതായും പരാതി ഉയര്‍ന്നിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...