മാസ്ക് ധരിച്ചെത്തിയ ആൾ വൈറ്റിലയിൽ ജീവനക്കാരിയെ കബളിപ്പിച്ച് 6000 രൂപയുമായി മുങ്ങി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കടയുടമയുടെ നിർദ്ദേശപ്രകാരമെന്ന് വിശ്വസിപ്പിച്ച് സ്ഥാപനത്തിലെത്തിയ മാസ്‌ക് ധരിച്ച അജ്ഞാതൻ സെയിൽസ് ഗേളിനെ കബളിപ്പിച്ച് 6,000 രൂപ തട്ടിയെടുത്തു. വൈറ്റില ജംഗഷന് സമീപമുള്ള ഒരു കടയിലാണ് കഴിഞ്ഞ ദിവസം ഈ തട്ടിപ്പ് അരങ്ങേറിയത്. വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം. തട്ടിപ്പിന് അരമണിക്കൂർ മുമ്പ് സ്ഥാപനത്തിലെത്തിയ മധ്യവയസ്കൻ കടയുടമയെ അന്വേഷിച്ചിരുന്നു. പിന്നീട് ഫോണിൽ സംസാരിച്ചുകൊണ്ട് കടയിലേക്ക് തിരിച്ചെത്തിയ ഇയാൾ മറുതലയ്ക്കലുള്ളത് കടയുടമയാണെന്ന് ജീവനക്കാരിയെ വിശ്വസിപ്പിച്ചു. തുടർന്ന് കൗണ്ടറിലുണ്ടായിരുന്ന പണവും രേഖകളും എടുത്തുനൽകാൻ ആവശ്യപ്പെടുകയായിരുന്നു. തട്ടിപ്പാണെന്ന് മനസിലാകാതെ ജീവനക്കാരി അതനുസരിക്കുകയും ചെയ്‌തു.

പണം എണ്ണാൻ തുടങ്ങിയപ്പോൾ എണ്ണണ്ട, എണ്ണിക്കോളാം എന്ന് ഇയാൾ പറയുന്നതും പണം വാങ്ങി ഉടൻതന്നെ സ്ഥലം വിടുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. ജോലിക്ക് കയറി ഏതാനും ദിവസങ്ങൾ മാത്രമായ ജീവനക്കാരിയുടെ പരിചയക്കുറവ് തട്ടിപ്പിന് അനുകൂലമായിമാറി. പണം കൊടുത്തതിന് പിന്നാലെ വിവരം കടയുടമയെ വിളിച്ചറിയിച്ചപ്പോഴാണ് തട്ടിപ്പാണ് നടന്നതെന്ന് ജീവനക്കാരിക്ക് മനസിലായത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...