വാഷിംഗ്ടണ്‍ : ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 95 ലക്ഷം കടന്നു. 95,527,099 പേര്‍ക്കാണ് രോഗം ബാധിച്ചത്. ലോകത്ത് ഇതുവരെ 4,84,956 പേരാണ് വിവിധ രാജ്യങ്ങളിലായി മരിച്ചത്. ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ അമേരിക്കയിലും ബ്രസീലിലുമാണ്. അമേരിക്കയില്‍ 24,63,271 പേര്‍ക്കും ബ്രസീലില്‍ 11,92,474 പേര്‍ക്കുമാണ് രോഗം ബാധിച്ചത്. അഗോളതലത്തില്‍ രോഗബാധിതരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്താണ് റഷ്യ. റഷ്യയില്‍ ഇതുവരെ ആറ് ലക്ഷത്തോളം പേര്‍ക്ക് രോഗം ബാധിച്ചു. ഇന്ത്യ നാലാം സ്ഥാനത്താണ്.4,72,985 പേര്‍ക്കാണ് ഇന്ത്യയില്‍ രോഗം ബാധിച്ചത്.
ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 95 ലക്ഷം കടന്നു ; മരിച്ചത് 4,84,956 പേര്
RECENT NEWS
Advertisment