വാഷിംഗ്ടണ്‍ : ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം അതിവേഗത്തില്‍ വര്‍ധിക്കുന്നതിന്റെ ആശങ്കകള്‍ക്കിടയിലും രോഗമുക്തി നേടുന്നവരുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധന പ്രതീക്ഷ നല്കുന്നു. നിലവില്‍ 59,38,954 പേരാണ് കോവിഡില്‍ നിന്ന് രോഗമുക്തി നേടിയിട്ടുള്ളത്. ബുധനാഴ്ച ഇത് 57,83,996 ആയിരുന്നു. 24 മണിക്കൂറിനിടെ ആഗോള വ്യാപകമായി 1,54,958 പേര്‍ക്കാണ് രോഗത്തില്‍ നിന്നും മുക്തി നേടാനായത്.
ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 1,08,02,849 ആയി. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,18,921 ല്‍ എത്തി. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ ഔദ്യോഗിക കണക്കുകള്‍ പ്രകാരമാണിത്.
കോവിഡ് ബാധിതരുടെ എണ്ണത്തില്‍ മുന്നില്‍ നില്ക്കുന്ന പത്ത് രാജ്യങ്ങളിലെ കണക്കുകള്‍ ഇനി പറയും വിധമാണ്. അമേരിക്ക- 27,79,953, ബ്രസീല്‍- 14,53,369, റഷ്യ- 6,54,405, ഇന്ത്യ-6,05,220, ബ്രിട്ടന്- 3,13,483, സ്പെയിന്- 2,96,739, പെറു- 2,88,477, ചിലി- 2,82,043, ഇറ്റലി- 2,40,760, മെക്സിക്കോ- 2,31,770.
മേല്പറഞ്ഞ രാജ്യങ്ങളില്‍ വൈറസ് ബാധിച്ച് ജീവന് നഷ്ടപ്പെട്ടവര്‍ – അമേരിക്ക- 1,30,798, ബ്രസീല്‍- 60,713, റഷ്യ- 9,536, ഇന്ത്യ-17,848, ബ്രിട്ടന്- 43,906, സ്പെയിന്- 28,363, പെറു- 9,860, ചിലി- 5,753, ഇറ്റലി- 34,788, മെക്സിക്കോ- 28,510.
ഇതിനു പുറമേ, ഇറാനിലും പാക്കിസ്ഥാനിലും തുര്‍ക്കിയിലും കോവിഡ് ബാധിതരുടെ എണ്ണം രണ്ടുലക്ഷം കടന്നു. ഇറാനില്‍ 2,30,211 പേര്‍ക്കും, പാക്കിസ്ഥാനില്‍ 2,13,470 പേര്‍ക്കും തുര്‍ക്കിയില്‍ 2,01,098 പേര്‍ക്കുമാണ് കോവിഡ് ബാധിച്ചിട്ടുള്ളത്. ഇതുകൂടാതെ ഒരു ലക്ഷത്തിനു മുകളില്‍ കോവിഡ് ബാധിതരുള്ള രാജ്യങ്ങള്‍ ഏഴാണ്. ജര്‍മനി, സൗദി അറേബ്യ, ഫ്രാന്‍സ്, ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക, കാനഡ, കൊളംബിയ, ഖത്തര്‍ എന്നിവയാണ്.