ഡല്‍ഹി : രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 93 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 43,082 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 93,09,788 ആയി. ഒറ്റ ദിവസത്തിനിടെ 492 പേര്‍ കൂടി രോഗം ബാധിച്ച് മരിച്ചു. ആകെ മരണം 1,35,715. ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് നിലവില്‍ 4,55,555 പേര്‍ ചികിത്സയിലാണ്. 39,379 പേര്‍ കൂടി രോഗമുക്തരായി
ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള മഹാരാഷ്ട്രയില്‍ ആകെ രോഗബാധിതരുടെ എണ്ണം 18,02,365 ആയി. രണ്ടാം സ്ഥാനത്തുള്ള കര്‍ണാടകയില്‍ 8,79,560 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ആന്ധ്രാപ്രദേശില്‍ 8,65,705 കേസുകളും തമിഴ്‌നാട്ടില്‍ 7,76,174 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തൊട്ടുപിന്നില്‍ കേരളമാണ്.
ഒഡീഷയില്‍ 594 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതുവരെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 3,17,239 ആയതായി സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു.ഒഡീഷയില്‍ ഇതുവരെ 3088839 പേര്‍ രോഗമുക്തരായി. നിലവില്‍ സംസ്ഥാനത്ത് വിവിധ ആശുപത്രികളിലായി 6629 പേരാണ് ചികില്‍സയിലുള്ളത്.