Thursday, July 3, 2025 12:56 am

രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 36,083 പേര്‍ക്ക്, പകുതിയിലേറെയും കേരളത്തില്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 36,083 പേര്‍ക്കാണ്. 493 മരണവും കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചത് 3.21 കോടി ആളുകള്‍ക്കാണ്. മരണമടഞ്ഞവരുടെ എണ്ണം 4.31 ലക്ഷം കടന്നു. ആകെ രോഗമുക്തി നേടിയവര്‍ 3.13 കോടിയെത്തി. രോഗമുക്തി നിരക്ക് 97 ശതമാനത്തിന് മുകളിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ കണക്കില്‍ പറയുന്നു. രോഗം ബാധിച്ച്‌ ചികിത്സയിലുള‌ളവര്‍ രാജ്യത്ത് 3.85 ലക്ഷമാണ്.

ചികിത്സയിലുള‌ളവരുടെ എണ്ണം കുറഞ്ഞുവരുന്നത് രാജ്യത്തിന് ഇന്ന് ആശ്വസിക്കാനുള‌ള വക നല്‍കുന്നു. വിവിധ സംസ്ഥാനങ്ങളിലെ രോഗബാധയുടെ കണക്ക് പരിശോധിച്ചാല്‍ മുന്നില്‍ കേരളമാണ്. 50 ശതമാനത്തിലേറെ രോഗികളും കേരളത്തില്‍ നിന്നാണ്. 19,451 പേര്‍ക്കാണ് സംസ്ഥാനത്ത് 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. രണ്ടാമതുള‌ള മഹാരാഷ്‌ട്രയില്‍ 5787 കേസുകളാണ്. കര്‍ണാടകയില്‍ 1632 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തു. ഏറ്റവുമധികം പേര്‍ മരണമടഞ്ഞത് മഹാരാഷ്‌ട്രയിലാണ്.177 പേര്‍. പിന്നില്‍ കേരളം 105. കര്‍ണാടകയില്‍ കേരളവുമായി അതിര്‍ത്തി പങ്കിടുന്ന ദക്ഷിണ കന്നടാ ജില്ലയില്‍ കൊവിഡ് രോഗം വര്‍ദ്ധിച്ചു വരുന്നതായാണ് റിപ്പോര്‍ട്ട്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോഴഞ്ചേരി കീഴുകര സര്‍ക്കാര്‍ മഹിളാ മന്ദിരത്തില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് / സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് അപേക്ഷ...

0
കോഴഞ്ചേരി കീഴുകര സര്‍ക്കാര്‍ മഹിളാ മന്ദിരത്തില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് / സൈക്കോളജിസ്റ്റ്...

പന്തളം എന്‍ എസ് എസ് പോളിടെക്‌നിക് കോളജില്‍ താല്‍കാലിക ജീവനക്കാരെ നിയമിക്കുന്നു

0
പത്തനംതിട്ട : പന്തളം എന്‍ എസ് എസ് പോളിടെക്‌നിക് കോളജില്‍ ലക്ചറര്‍,...

ജില്ലയില്‍ അസിസ്റ്റന്റ് സര്‍ജന്‍ കാഷ്വാലിറ്റി /മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് ഡോക്ടര്‍മാരെ നിയമിക്കുന്നു

0
ജില്ലയില്‍ അസിസ്റ്റന്റ് സര്‍ജന്‍ കാഷ്വാലിറ്റി /മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് അഡ്‌ഹോക്ക് വ്യവസ്ഥയില്‍...

മൊബൈൽ ഫോണ്‍ കടയിൽ ഉണ്ടായ മോഷണത്തിൽ പണവും സാധനങ്ങളും നഷ്ടപ്പെട്ടു

0
ഹരിപ്പാട്: മൊബൈൽ ഫോണ്‍ കടയിൽ ഉണ്ടായ മോഷണത്തിൽ പണവും സാധനങ്ങളും നഷ്ടപ്പെട്ടു....