Sunday, May 19, 2024 1:06 am

സാമ്പത്തിക പ്രതിസന്ധി : 500 കിലോ ഗ്രാം സ്വര്‍ണ്ണം റിസര്‍വ് ബാങ്കില്‍ നിക്ഷേപിക്കാനൊരുങ്ങി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സാമ്പത്തിക പ്രതിസന്ധി ഉടലെടുത്തതോടെ 500 കിലോ ഗ്രാം സ്വര്‍ണ്ണം റിസര്‍വ് ബാങ്കില്‍ നിക്ഷേപിക്കാനൊരുങ്ങി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ഇതിനുള്ള നടപടികള്‍ ആരംഭിച്ചു. ഹൈക്കോടതി അനുമതി ലഭിച്ചാലുടന്‍ ഉരുപ്പടികള്‍ കട്ടിയാക്കി നിക്ഷേപിക്കും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലായതിനാലാണ് കോടതി അനുമതി ആവശ്യമായി വരുന്നത്. ക്ഷേത്രങ്ങളില്‍ കാണിക്കയായും നടവരവായും കിട്ടിയ സ്വര്‍ണമാണ് ഇത്തരത്തില്‍ നിക്ഷേപിക്കാനൊരുങ്ങുന്നത്.

ഏകദേശം 500 കിലോയോളം സ്വര്‍ണം ഇത്തരത്തില്‍ നിക്ഷേപിച്ചാല്‍ ബോര്‍ഡിന് പ്രതിവര്‍ഷം അഞ്ച് കോടിയോളം രൂപ ലഭിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് അഡ്വ.എന്‍.വാസു പറഞ്ഞു. റിസര്‍വ് ബാങ്ക് ഉരുപ്പടി സ്വീകരിക്കാത്ത സാഹചര്യത്തില്‍ സ്വര്‍ണ്ണം ഉരുക്കി ബാര്‍ രൂപത്തിലാക്കിയാണ് നിക്ഷേപിക്കുക. ഇത് ദേവസ്വം ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ബാങ്ക് അധികൃതര്‍ തന്നെ ചെയ്യും. ഇത്തരത്തില്‍ ഗുരുവായൂര്‍, പളനി, തിരുപ്പതി ദേവസ്വങ്ങള്‍ റിസര്‍വ് ബാങ്കില്‍ നിക്ഷേപം നടത്തിയിട്ടുണ്ടെന്നും എന്‍.വാസു പറഞ്ഞു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ആധാർ വെച്ച് കളിക്കല്ലേ.. കാര്യം ഗുരുതരമാണ് ; ഒരു ലക്ഷം രൂപ വരെ പിഴയോ...

0
ആധാർ ഇന്ന് വളരെ പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖയാണ് ഇന്ത്യയിൽ. വിവിധ സേവനങ്ങൾ...

ഭാര്യയ്ക്കും ഭിന്നശേഷിക്കാരനായ മകനും ജീവനാംശം നൽകിയില്ല ; ഭർത്താവിന്റെ സ്വത്തുക്കൾ കണ്ടുകെട്ടാൻ കോടതി ഉത്തരവ്

0
ബെംഗളൂരു: ഭാര്യയ്ക്കും 23 വയസ്സുള്ള ഭിന്നശേഷിക്കാരനായ മകനും ജീവനാംശം നൽകുന്നതിൽ വീഴ്ച...

യാത്ര ചെയ്യുമ്പോൾ ഛർദ്ദിക്കാൻ തോന്നാറുണ്ടോ? പരിഹാരവുമായി ഫീച്ചർ അവതരിപ്പിച്ച് ആപ്പിൾ

0
യാത്ര ചെയ്യുമ്പോൾ ഛർദ്ദിക്കാൻ (മോഷൻ സിക്ക്നെസ്) തോന്നിയിട്ടുണ്ടോ. അങ്ങനെയുള്ളവർക്കായി ഇതാ സന്തോഷവാർത്ത....