ന്യൂഡല്‍ഹി: ഇന്ത്യയില്‍ 54,366 കോവിഡ് രോഗികള്‍ കൂടി. കഴിഞ്ഞ 24 മണിക്കൂറിനിടെയാണ് ഇത്രയധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 77,61,312 ആയി ഉയര്‍ന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 690 പേര്‍ക്കാണ് ഇന്ത്യയില്‍ കോവിഡ് മൂലം ജീവന് നഷ്ടമായത്. ഇതോടെ രാജ്യത്ത് കോവിഡ് മരണം 1,17,306 ആയി. 73,979 പേര്‍ക്കാണ് ഒറ്റ ദിവസം രോഗം ഭേദമായത്. നിലവില്‍ 6,95,509 പേര് വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നുണ്ട്. 69,48,497 പേര് ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്.