Friday, July 4, 2025 9:44 am

സംസ്ഥാനത്ത് ഇന്ന് 12,078 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 12,078 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1461, കൊല്ലം 1325, മലപ്പുറം 1287, തിരുവനന്തപുരം 1248, കോഴിക്കോട് 1061, തൃശൂര്‍ 1025, പാലക്കാട് 990, ആലപ്പുഴ 766, കണ്ണൂര്‍ 696, കോട്ടയം 594, പത്തനംതിട്ട 525, കാസര്‍ഗോഡ് 439, വയനാട് 352, ഇടുക്കി 309 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,16,507 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.37 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,23,97,780 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 136 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 12,581 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 94 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 657 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 1419, കൊല്ലം 1319, മലപ്പുറം 1245, തിരുവനന്തപുരം 1169, കോഴിക്കോട് 1034, തൃശൂര്‍ 1018, പാലക്കാട് 521, ആലപ്പുഴ 756, കണ്ണൂര്‍ 636, കോട്ടയം 570, പത്തനംതിട്ട 517, കാസര്‍ഗോഡ് 422, വയനാട് 332, ഇടുക്കി 292 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

77 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. കണ്ണൂര്‍ 21, കാസര്‍ഗോഡ് 13, എറണാകുളം 10, പാലക്കാട് 8, കോഴിക്കോട്, വയനാട് 6 വീതം, തിരുവനന്തപുരം 4, ആലപ്പുഴ, തൃശൂര്‍ 2 വീതം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 11,469 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1718, കൊല്ലം 470, പത്തനംതിട്ട 245, ആലപ്പുഴ 820, കോട്ടയം 655, ഇടുക്കി 472, എറണാകുളം 2006, തൃശൂര്‍ 1185, പാലക്കാട് 1011, മലപ്പുറം 904, കോഴിക്കോട് 888, വയനാട് 245, കണ്ണൂര്‍ 433, കാസര്‍ഗോഡ് 417 എന്നിങ്ങനെയാണ് രോഗമുക്തിയായത്. ഇതോടെ 99,859 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 27,41,436 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,06,706 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,80,559 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 26,147 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2445 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കെഎസ്ആർടിസി ബസ് സ്റ്റാന്റുകളിൽ അനധികൃത ബോർഡുകളും ഫ്ലക്സുകളും വ്യാപകമായി സ്ഥാപിക്കുന്നതിനെ വിമർശിച്ച് ഹൈക്കോടതി

0
കൊച്ചി: കെഎസ്ആർടിസി ബസ് സ്റ്റാന്റുകളിൽ അനധികൃത ബോർഡുകളും ഫ്ലക്സുകളും വ്യാപകമായി സ്ഥാപിക്കുന്നതിനെ...

എൻ.ജി.ഒ സംഘ് പത്തനംതിട്ട ജില്ലാകമ്മിറ്റി ഉപവാസ സമരം നടത്തി

0
പത്തനംതിട്ട : ശമ്പളപരിഷ്കരണം നടത്താത്തതിൽ പ്രതിഷേധിച്ച് എൻ.ജി.ഒ സംഘ് ജില്ലാകമ്മിറ്റി...

ആലപ്പുഴ മുതുകുളത്ത് ബൈക്ക് നിയന്ത്രണം വിട്ട് അപകടം ; നാലുപേർക്ക് പരിക്ക്

0
ആലപ്പുഴ: മുതുകുളത്ത് നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലേക്ക് പാഞ്ഞുകയറി രണ്ടുവയസുകാരനുൾപ്പെടെ നാലുപേർക്ക്...

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് പന്തളം ടൗൺ യൂണിറ്റ് കൺവെൻഷന്‍ നടന്നു

0
പന്തളം : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ പന്തളം ടൗൺ...