തടിയൂർ എന്ന ഗ്രാമത്തിൽ സഹസ്രദള പത്മം വിരിയിച്ച ഇരട്ട സഹോദരങ്ങൾ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേരളത്തിൽ വളരെ അപൂർവ്വമായി മാത്രം വിരിഞ്ഞിട്ടുള്ളതും പുരാണങ്ങളിലും ഇതിഹാസങ്ങളിലും മാത്രം കേട്ടിട്ടുള്ള ദേവി – ദേവന്മാരുടെ ഇരിപ്പിടം എന്നുകൂടി വിശ്വസിക്കുന്ന സഹസ്രദള പത്മം മലയോര ജില്ലയായ പത്തനംതിട്ടയിലും വിരിഞ്ഞിരിക്കുകയാണ്. വിശാൽ – വൈശാഖ് എന്ന ഇരട്ട സഹോദരങ്ങളാണ് ഇതിനു പിന്നിൽ.

എഞ്ചിനീയറിംഗ് ബിരുദധാരികളായ വിശാലും – വൈശാഖും പത്തനംതിട്ട ജില്ലയിലെ തടിയൂർ എന്ന ഗ്രാമത്തിലെ സ്വന്തം വീടിന്റെ ടെറസിലാണ് സഹസ്രദള പത്മം വിരിയിച്ചത്. രണ്ടര മാസത്തെ സമയ ദൈർഖ്യത്തിലാണ് ഇവ വിരിഞ്ഞത്. ഈ ചെറുപ്പക്കാർ ദീര്‍ഘ നാളുകളായി പുഷ്പ കൃഷിയിലും വ്യാപൃതരാണ്. ഇവർക്ക്  ടെറസിൽ നവീന രീതിയിലുള്ള ഒരു താമര പൂന്തോട്ടം തന്നെയുണ്ട്. മെക്കാനിക്കൽ എഞ്ചിനീയറിംഗ് , സിവിൽ എഞ്ചിനീയറിംഗ് ബിരുദധാരികളായ ഇവർ ഒഴിവുള്ള സമയങ്ങളില്‍  താമര – ആമ്പൽ എന്നിവയുടെ കൃഷിയിൽ വ്യാപൃതരാണ്. ഇതുവരെ ഈ കൃഷിയെ ഒരു വാണിജ്യ അടിസ്ഥാനത്തിൽ കണ്ടിട്ടില്ല. എങ്കിലും ഇവർ ആവശ്യക്കാർക്ക്  താമര – ആമ്പൽ വിത്തുകൾ നൽകാറുണ്ട്. പുതു തലമുറക്ക് ഈ രണ്ടു ചെറുപ്പക്കാർ ഒരു മാതൃകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...