തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1195 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 1234 പേര്‍ രോഗമുക്തി നേടി. രോഗം ബാധിച്ച 971 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കൊവിഡ് ബാധിച്ചത്. ഇതില്‍ 79 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. വിദേശത്ത് നിന്ന് വന്ന 66 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 125 പേരും ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു. 13 ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് ഏഴ് മരണങ്ങള്‍ കൂടി കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചു. കോഴിക്കോട് ചോമ്പാല സ്വദേശി പുരുഷോത്തമന്‍ (66), കോഴിക്കോട് ഫറോക്ക് സ്വദേശി പ്രഭാകരന്‍(73), കോഴിക്കോട് കക്കട്ടില്‍ സ്വദേശി മരയ്ക്കാര്‍ കുട്ടി (70), കൊല്ലം വെളിനല്ലൂര്‍ സ്വദേശി അബ്ദുള്‍ സലാം (58), കണ്ണൂര്‍ ഇരിക്കൂര്‍ സ്വദേശി യശോദ (59), കാസര്‍കോട് ഉടുമ്പുത്തല അസൈനാര്‍ ഹാജി (76), എറണാകുളം തൃക്കാക്കര ജോര്‍ജ് ദേവസി (86) എന്നിവരുടെ മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് മരണം 94 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍ – തിരുവനന്തപുരം 274, കൊല്ലം 30, പത്തനംതിട്ട 37, ഇടുക്കി 39, കോട്ടയം 51, ആലപ്പുഴ 108, എറണാകുളം 120, തൃശൂര്‍ 86, പാലക്കാട് 41, മലപ്പുറം 167, കോഴിക്കോട് 39, വയനാട് 14, കണ്ണൂര്‍ 61, കാസര്‍കോട് 128 എന്നിങ്ങനെയാണ്.
ഇന്ന് രോഗമുക്തി നേടിയവര്‍ – തിരുവനന്തപുരം 528, കൊല്ലം 49, പത്തനംതിട്ട 46, ഇടുക്കി 58, കോട്ടയം 47, ആലപ്പുഴ 60, എറണാകുളം 35, തൃശൂര്‍ 51, പാലക്കാട് 13, മലപ്പുറം 77, കോഴിക്കോട് 72, വയനാട് 40, കണ്ണൂര്‍ 53, കാസര്‍കോട് 105 എന്നിങ്ങനെയാണ്.
കഴിഞ്ഞ 24 മണിക്കൂറില്‍ 25,096 സാമ്പിളുകള്‍ പരിശോധിച്ചു. 1,47,074 പേര്‍ നിരീക്ഷണത്തിലാണ്. 11,167 പേര്‍ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇന്ന് പുതിയതായി 1444 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആകെ 4,17,939 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ഇതില്‍ 6444 സാമ്പിളുകളുടെ ഫലം വരാനുണ്ട്. സെന്റിനല്‍ സര്‍വൈലന്‍സില്‍ 1,30,614 സാമ്പിളുകള്‍ ശേഖരിച്ചു. 1980 എണ്ണത്തിന്റെ ഫലം വരാനുണ്ട്.
സംസ്ഥാനത്തെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 515 ആയി. തിരുവനന്തപുരത്ത് ഇന്ന് സ്ഥിരീകരിച്ച 274ല്‍ 248ഉം സമ്പര്‍ക്ക രോഗമാണ്. പൂന്തുറ, വിഴിഞ്ഞം എന്നിവിടങ്ങളില്‍ രോഗവ്യാപന സാധ്യത കുറയുന്നു. എന്നാല്‍ അപകടാവസ്ഥ അയഞ്ഞിട്ടില്ല. ലാര്‍ജ് കമ്യൂണിറ്റി ക്ലസ്റ്ററുകളില്‍ ഇന്നലെ 2011 പരിശോധന നടത്തി. 203 എണ്ണം പോസിറ്റീവ് ആണ് . കള്ളിക്കാട്, വെള്ളറട, നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റി എന്നീ ലിമിറ്റഡ് ക്ലസ്റ്ററുകള്‍ ലാര്‍ജ് കമ്യൂണിറ്റി ക്ലസ്റ്റര്‍ ആകാനുള്ള സാധ്യതയുണ്ട്. ഈ മൂന്നിടങ്ങളിലും പ്രതിരോധം ശക്തമാക്കി.