തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 1420 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു , 4 മരണം, 1715 പേര്‍ക്ക് രോഗമുക്തി. കാസര്‍കോട് ഉപ്പള സ്വദേശി വിനോദ് കുമാര്‍, കോഴിക്കോട് വെള്ളിമലയിലെ സുലൈഖ(67), കൊല്ലത്ത് കിളിക്കല്ലൂരിലെ ചെല്ലപ്പന്‍ (60), ആലപ്പുഴ പാണാവള്ളിയെലെ പുരുഷോത്തമന്‍ (87) എന്നിവരാണ് മരിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍ – തിരുവനന്തപുരം 485, കൊല്ലം 41, പത്തനംതിട്ട 38, ഇടുക്കി 41, ആലപ്പുഴ169, കോട്ടയം 15, എറണാകുളം 101, തൃശൂര്‍ 64, പാലക്കാട് 39, കോഴിക്കോട് 173, കണ്ണൂര്‍ 57, മലപ്പുറം 114, കാസര്‍കോട് 73, വയനാട് 10 എന്നിങ്ങനെയാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 60 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 108 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1216 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 92പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 30 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. തിരുവനന്തപുരത്ത് ഇന്ന് 485 പേര്‍ക്ക് രോഗം ബാധിച്ചു. അതില്‍ 435 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം. 33 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം. ഇന്ന് 787 പേര്‍ക്ക് ഇവിടെ രോഗം ഭേദമായി.
ഇന്ന് രോഗമുക്തി നേടിയവര്‍ – തിരുവനന്തപുരം777, കോഴിക്കോട് 173, ആലപ്പുഴ 169, മലപ്പുറം 114, എറണാകുളം 101, കാസര്‍കോട് 71, തൃശൂര്‍ 64, ഇടുക്കി 41, പത്തനംതിട്ട 38, കോട്ടയം 15, വയനാട് 10 എന്നിങ്ങനെയാണ്.