തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 1212 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 880 പേര്‍ രോഗമുക്തി നേടി. 1068 പേര്‍ക്കാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. അതില്‍ ഉറവിടം അറിയാത്തത് 45 പേര്‍. വിദേശത്ത് നിന്ന് എത്തിയവര്‍ 59. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍ 64. ആരോഗ്യപ്രവര്‍ത്തകര്‍ 22. സംസ്ഥാനത്ത് ഇന്ന് 5 മരണം റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറില്‍ 28664 പരിശോധനകള്‍ നടത്തി.
ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍ – തിരുവനന്തപുരം 266 , കൊല്ലം 5, ആലപ്പുഴ 118, പത്തനംതിട്ട 19, ഇടുക്കി 42,
കോട്ടയം 76, എറണാകുളം 121, തൃശൂര്‍ 19, പാലക്കാട് 81, മലപ്പുറം 261, കോഴിക്കോട് 93, കണ്ണൂര്‍ 31, കാസര്‍കോട് 68, വയനാട് 12 എന്നിങ്ങനെയാണ്.
തിരുവനന്തപുരത്ത് തീരദേശമേഖലകളില്‍ രോഗം കുറയുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. അവശ്യഭക്ഷ്യവസ്തുകള്‍ വില്‍ക്കുന്ന എല്ലാ കടകള്‍ക്കും രാവിലെ ഏഴ് മുതല്‍ മൂന്ന് വരെ പ്രവര്‍ത്തിക്കാം. ആലുവയില്‍ രോഗവ്യാപനം കുറഞ്ഞു വരുന്നു എന്നാല്‍ ഫോര്‍ട്ട് കൊച്ചിയില്‍ ആശങ്ക തുടരുന്നു. ചെല്ലാനത്തും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.