തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 593 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 173, കൊല്ലം 53, പത്തനംതിട്ട 28, ആലപ്പുഴ 42, കോട്ടയം 16, ഇടുക്കി 28, എറണാകുളം 44, തൃശൂര്‍ 21, പാലക്കാട് 49, മലപ്പുറം 19, കോഴിക്കോട് 26, വയനാട് 26, കണ്ണൂര്‍ 39, കാസര്‍കോഡ് 29 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍. ഇന്ന് രണ്ട് പേര്‍ മരിച്ചു.
19 ആരോഗ്യപ്രവര്‍ത്തര്‍, ഒരു ഡിഎസ്ഇ, ഒരു ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരം സ്വദേശികളായ രണ്ട് പേരാണ് ഇന്ന് കൊവിഡ് ബാധിച്ചു മരിച്ചത്. 70 വയസുള്ള അരുള്‍ദാസ്, 60 വയസുള്ള ബാബുരാജ് എന്നിവരുടെ പരിശോധനാഫലമാണ് പോസിറ്റീവായത്. 364 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. വിദേശത്ത് നിന്ന് വന്ന 116 പേര്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 90 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.
ഇന്ന് 204 പേര്‍ രോഗമുക്തരായി. തിരുവനന്തപുരം 7, പത്തനംതിട്ട 18, ആലപ്പുഴ 36, കോട്ടയം 6, ഇടുക്കി 6, എറണാകുളം 9, തൃശൂര്‍ 11, പാലക്കാട് 25, മലപ്പുറം 26, കോഴിക്കോട് 9, വയനാട് 4, കണ്ണൂര്‍ 38, കാസര്‍കോട് 9 എന്നിങ്ങനെയാണ്. ഇന്ന് 1053 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. 7016 പേരുടെ പരിശോധനാഫലം വരാനുണ്ട്.
സമൂഹവ്യാപനം സ്ഥിരീകരിച്ച തലസ്ഥാനത്തെ തീരമേഖലയില്‍ ഒരാഴ്ചത്തെ സമ്പൂര്‍ണ്ണ ലോക്ഡൗണാണ് നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അഞ്ചു തെങ്ങ് മുതല്‍ പൊഴിയൂര്‍ വരെ മൂന്ന് മേഖലകളായി തിരിച്ചാണ് പ്രത്യേകനിരീക്ഷണം. സമൂഹവ്യാപനമുണ്ടായ സ്ഥലത്ത് പരിശോധനയുടെ എണ്ണം കൂട്ടി.
തിരദേശത്തെ ജനങ്ങള്‍ക്ക് അവിടെ തന്നെ ചികിത്സ ഒരുക്കും. തദ്ദേശഭരണ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലാണ് 16 ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളും പ്രവര്‍ത്തിക്കുന്നത്. കാര്യവട്ടത്ത് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഒരുക്കിയ സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ മന്ത്രി കെ കെ ശൈലജ വിലയിരുത്തി കൂടുതല്‍ സെന്ററുകള്‍ ഒരുക്കുമെന്നും വ്യക്തമാക്കി. രോഗികള്‍ കുടുതലുള്ള പ്രദേശത്ത് ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കും. തമിഴ്‌നാട് അതിര്‍ത്തിയുള്ള പ്രദേശത്തും കര്‍ശനനിയന്ത്രണം പ്രഖ്യാപിച്ചു. ഹോട്‌സ്‌പോട്ടുകള്‍ 299. കോവിഡ് വ്യാപനം മൂന്നാഘട്ടത്തിന്റെ രണ്ടാം പാദത്തില്‍ എത്തി. ലോക്ഡൗണിനു മുന്‍പ് മറ്റു സ്ഥലങ്ങളില്‍ രോഗവ്യാപനം കുറവായിരുന്നു. ബ്രേക്ക് ദ് ചെയിന്‍ ജീവിതരീതി ജനങ്ങള്‍ പിന്തുടര്‍ന്നു. രോഗികള്‍ പതിനായിരം കടന്നു. മരണ നിരക്ക് കുറവാണെന്നും മുഖ്യമന്ത്രി പറഞ്ഞു.