വാഷിംഗ്ടണ്‍ ഡിസി : ലോകത്താകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണത്തിലെ വര്‍ധനവ് തുടരുന്നു. ഇതുവരെ 6,04,880 പേര്‍ക്കാണ് വൈറസ്ബാധയേത്തുടര്ന്ന് ജീവന് നഷ്ടപ്പെട്ടത്. ലോകത്താകെയുള്ള കോവിഡ് ബാധിച്ചവരുടെ എണ്ണം 1,44,24,525 ആയി. 86,11,976 പേര്‍ക്കാണ് ഇതുവരെ രോഗമുക്തി നേടാനായത്. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വ്വകലാശാലയുടെ ഔദ്യോഗിക കണക്കുകള്‍ പ്രകാരമാണിത്.
അമേരിക്കയിലും ബ്രസീലിലും ഇന്ത്യയിലുമാണ് കോവിഡ് രോഗികളുടെ എണ്ണം ആശങ്ക ഉയര്‍ത്തി വര്‍ധിക്കുന്നത്. കോവിഡ് ബാധിതരുടെ എണ്ണത്തില്‍ മുന്നില്‍ നില്ക്കുന്ന പത്ത് രാജ്യങ്ങളിലെ കണക്കുകള്‍ ഇനി പറയും വിധമാണ്. അമേരിക്ക- 38,33,271, ബ്രസീല്‍- 20,75,246, ഇന്ത്യ- 10,77,864, റഷ്യ- 7,65,437, ദക്ഷിണാഫ്രിക്ക- 3,50,879, പെറു- 3,49,500, മെക്സിക്കോ- 3,38,913, ചിലി- 3,28,846, സ്പെയിന്- 3,07,335, ബ്രിട്ടന്- 2,94,066.
മേല്പറഞ്ഞ രാജ്യങ്ങളില്‍ വൈറസ് ബാധിച്ച് ജീവന് നഷ്ടപ്പെട്ടവര്‍ അമേരിക്ക- 142,877, ബ്രസീല്‍- 78,817, ഇന്ത്യ- 26,828, റഷ്യ- 12,247, ദക്ഷിണാഫ്രിക്ക- 4,948, പെറു- 12,998, മെക്സിക്കോ- 38,888, ചിലി- 8,445, സ്പെയിന്- 28,420, ബ്രിട്ടന്- 45,273.
ഇതിനു പുറമേ, മറ്റ് ഏഴ് രാജ്യങ്ങളില്‍ കൂടി കോവിഡ് ബാധിതരുടെ എണ്ണം രണ്ടു ലക്ഷത്തിനു മുകളിലാണ്. ഇറാന്-2,71,606, പാക്കിസ്ഥാന്-2,61,916, സൗദി അറേബ്യ-2,48,416, ഇറ്റലി-2,44,216, തുര്‍ക്കി-218,717, ജര്‍മനി-2,02,572, ബംഗ്ലാദേശ്-2,02,066
മേല്പറഞ്ഞ രാജ്യങ്ങള്‍ക്ക് പുറമേ ഒരു ലക്ഷത്തിനു മുകളില്‍ കോവിഡ് ബാധിതരുള്ള രാജ്യങ്ങള്‍ അഞ്ചാണ്. ഫ്രാന്‍സ്, കൊളംബിയ, അര്‍ജന്റീന, കാനഡ, ഖത്തര്‍ എന്നിവയാണ്.