സ്വപ്നക്കെതിരെ മുഖ്യമന്ത്രിക്ക് ഇന്റലിജൻസ് നൽകിയ റിപ്പോർട്ട് കാണാനില്ല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സ്വർണ്ണക്കടത്തു കേസിലെ പ്രതി സ്വപ്നയുടെ ഇടപാടുകളും മുഖ്യമന്ത്രിയുടെ പരിപാടികളിലെ പതിവു സാന്നിധ്യവുമൊക്കെ ചൂണ്ടിക്കാട്ടി താഴെത്തട്ടിൽ നിന്ന് ഇന്റലിജൻസ് നൽകിയ റിപ്പോർട്ട് എവിടെയാണു മുങ്ങിയത്. ഇന്റലിജൻസ് റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കിട്ടിയില്ലെന്ന മട്ടിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നടത്തിയ പരാമർശമാണ് പോലീസ് തലപ്പത്തു ചർച്ചയാകുന്നത്. ഇതുസംബന്ധിച്ച ചോദ്യത്തിന് മുഖ്യമന്ത്രിയും നേരത്തേ വ്യക്തത വരുത്തിയിരുന്നില്ല. ‌

ഫെബ്രുവരിയിൽ തന്നെ ഇന്റലിജൻസ് വിഭാഗം റിപ്പോർട്ട് നൽകിയിരുന്നു. കോൺസുലേറ്റ് വാഹനത്തിൽ സ്വപ്ന വരുന്നതും ഐടി വകുപ്പിന്റെ പരിപാടികളിലെ സാന്നിധ്യവുമൊക്കെ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരുന്നു എന്നാണു വിവരം. മാത്രമല്ല മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കർ സ്വപ്നയുടെ ഫ്ലാറ്റിൽ പതിവായി പോകുന്ന വിവരവും ‘ഫീൽഡിൽ’ നിന്നു ലഭിച്ചിരുന്നുവെന്നാണ് ഇന്റലിജൻസിലെ ഉയർന്ന ഓഫീസർമാർ പറയുന്നത്.

സ്വപ്ന സുരേഷ് അധികാര സ്വരത്തിൽ പോലീസുകാരോട് പെരുമാറുന്ന വിവരവും റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ചടങ്ങിൽ ഔദ്യോഗികമായല്ലാതെ അടുത്തിടപഴകുന്നവരെ നിരീക്ഷിച്ച് റിപ്പോർട്ട് നൽകുന്നത് ഇന്റലിജൻസ് വിഭാഗത്തിന്റെ പതിവാണ്. ഇത്തരക്കാർ പതിവായ സാന്നിധ്യമാകുമ്പോൾ അന്വേഷിക്കാറുമുണ്ട്.
റേഞ്ചിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനാണ് റിപ്പോർട്ട് ഇന്റലിജൻസ് എഡിജിപിക്ക് സമർപ്പിക്കുക. ദിവസവും നടക്കുന്ന കൂടിക്കാഴ്ചയിൽ ഈ വിവരങ്ങൾ എഡിജിപി മുഖ്യമന്ത്രിയെ അറിയിക്കും. ഒപ്പം ഒരു കോപ്പി ഡിജിപിക്കും നൽകും. താഴെത്തട്ടിൽ നിന്ന് തയാറാക്കി വന്ന ഈ റിപ്പോർട്ടാണ് ഇപ്പോൾ കാണാതായത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കുന്നന്താനം ഗ്രാമപഞ്ചായത്തില്‍ യോഗ ദിനാചരണം നടന്നു

0
കുന്നന്താനം: കുന്നന്താനം ഗ്രാമ പഞ്ചായത്ത് ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ യോഗ ഗ്രാമം...

എന്റെ പുസ്തകം, എന്റെ കുറിപ്പ്, എന്റെ എഴുത്ത് പെട്ടിക്ക് – പദ്ധതിക്ക് മങ്ങാരം ഗവ.യു.പി...

0
പന്തളം:  വിദ്യാർത്ഥികളിൽ വായനശീലം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ലെെബ്രറി കൗൺസിൽ പൊതു...

പശ്ചിമഘട്ടത്തിലെ ജനവാസ പ്രദേശങ്ങളെ പരിസ്ഥിതി ലോല മേഖലകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കത്തില്‍ നിന്ന്‌ കേന്ദ്ര...

0
തിരുവനന്തപുരം : പശ്ചിമഘട്ടത്തിലെ ജനവാസ പ്രദേശങ്ങളെ പരിസ്ഥിതി ലോല മേഖലകളുടെ പട്ടികയില്‍...

പത്തനംതിട്ട മല്ലപ്പള്ളി ഏരിയ കമ്മിറ്റി അംഗം എസ്.വി സുബിനെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തി

0
പത്തനംതിട്ട: തെരഞ്ഞെടുപ്പ് തോൽവിയിൽ നടപടി തുടങ്ങി സിപിഎം. പത്തനംതിട്ട മല്ലപ്പള്ളി ഏരിയ...