ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് രോഗികള്‍ രണ്ടരക്കോടി (2,52, 00,007) കടന്നു. മരണം 8.48 ലക്ഷം. 17.54 ലക്ഷം പേര്‍ രോഗമുക്തി നേടിയെന്നതാണ് ആശ്വാസം.
ലോകത്താകെയുള്ള കൊവിഡ് രോഗികളില്‍ 40 ശതമാനവും അമേരിക്കയിലും ബ്രസീലിലുമാണെന്ന് റിപ്പോര്‍ട്ട്. അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം 61 ലക്ഷം പിന്നിട്ടു. ഇതുവരെ 61,39,748 പേര്‍ക്കാണ് യു.എസില്‍ രോഗം സ്ഥിരീകരിച്ചത്. മരണം 1,86,955 ആയി ഉയര്‍ന്നു. ബ്രസീലിലും രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. രാജ്യത്ത് 38,46,965 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. മരണം1,20,498 ആയി.
അമേരിക്കയില്‍ പുതിയ കേസുകളും മരണവും കുറഞ്ഞുവരികയാണെങ്കിലും മിഡ്‌വെസ്റ്റില്‍ ഹോട്ട്സ്പോട്ടുകളേറുന്നതായാണ് വിവരം. രോഗവ്യാപനത്തിന്റെ ആഗോളവേഗതയില്‍ നേരിയ കുറവുണ്ടെന്നാണ് നിഗമനം.