ന്യൂയോര്‍ക്ക് : ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം രണ്ട് കോടി 61 ലക്ഷം കടന്നിരിക്കുകയാണ്. 867,294 പേരാണ് ഇതുവരെ ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചത്. 18,441,453 പേര്‍ രോഗമുക്തി നേടി. വൈറസ് ബാധിതരുടെ എണ്ണത്തിലും മരണ സംഖ്യയിലും യു എസ്, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ് ആദ്യ സ്ഥാനങ്ങളില്‍.
രോഗികളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. യു എസിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍. 6,290,737 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച് 189,964 പേര്‍ ഇതുവരെ അമേരിക്കയില്‍ മരിച്ചു. 3,547,032 പേര്‍ രോഗമുക്തി നേടി.
ബ്രസീലില്‍ ഇതുവരെ 4,001,422 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ 123,899 ആയി. 3,210,405 പേര്‍ സുഖം പ്രാപിച്ചു. ഇന്ത്യയില്‍ 3,848,968 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 67,486 പേര്‍ മരിച്ചു. 2,967,396 പേര്‍ ഇതുവരെ രോഗമുക്തി നേടി.