ഓർത്തഡോക്സ് – യാക്കോബായ സഭാ തർക്കത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : യാക്കോബായ – ഓര്‍ത്തഡോക്‌സ് സഭകള്‍ തമ്മിലുള്ള പള്ളിത്തര്‍ക്കങ്ങളുടെ പശ്ചാത്തലത്തില്‍ അനുരഞ്ജന ചര്‍ച്ചകള്‍ നടത്താനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഈ മാസം 10-ന് ഇരുവിഭാഗത്തേയും സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചു.
ഇരുസഭകളും തമ്മിലുള്ള പള്ളിത്തര്‍ക്കം ഒരു ക്രമസമാധാന പ്രശ്‌നമായി ഉയര്‍ന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ അനുനയ നീക്കം.

നേരത്തെ സുപ്രീംകോടതി വിധി വന്നതിന് ശേഷം പള്ളികള്‍ സമവായത്തിലൂടെ വിട്ടുനല്‍കുന്നതിന് മന്ത്രിതല സമിതിയുടെ നേതൃത്വത്തില്‍ നീക്കങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ ഓര്‍ത്തഡോക്‌സ് സഭ ചര്‍ച്ചയ്ക്ക് സന്നദ്ധരായിരുന്നില്ല. സുപ്രീംകോടതി വിധി നടപ്പാക്കണമെന്ന നിലപാടില്‍ അവര്‍ ഉറച്ച് നിന്നു.

കോടതി വിധി നടപ്പാക്കാനുള്ള ബാധ്യത സര്‍ക്കാറിനുള്ളപ്പോള്‍ തന്നെ യാക്കോബായ സഭയില്‍ നിന്നുയരുന്ന പ്രതിഷേധം അവഗണിക്കാനാവത്ത സ്ഥിതിയാണുള്ളത്. പള്ളി ഏറ്റെടുക്കാനുള്ള പോലീസ് നടപടികള്‍ക്കെതിരെ യാക്കോബായ സഭ സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനം നടത്തിയിരുന്നു.  സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ടെങ്കിലും പങ്കെടുക്കുന്നത് സംബന്ധിച്ച് ഇരു സഭയും നിലപാട് പരസ്യമാക്കിയിട്ടില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...