ജെഇഇ – നീറ്റ് പരീക്ഷയ്ക്കായി പ്രത്യേക ട്രെയിൻ സർവ്വീസുകൾ അനുവദിച്ച് റെയിൽവേ

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ജെഇഇ – നീറ്റ് പരീക്ഷാ നടത്തിപ്പിനായി പ്രത്യേക തീവണ്ടി സർവ്വീസുകൾ പ്രഖ്യാപിച്ച് റെയിൽവേ. ബീഹാറിൽ ജെഇഇ- നീറ്റ് പരീക്ഷയെഴുതുന്ന വിദ്യാർത്ഥികൾക്കായാണ് നാൽപ്പത് ട്രെയിനുകൾ റെയിൽവേ പ്രഖ്യാപിച്ചത്. ഈ മാസം 15 വരെയാകും സർവ്വീസുകൾ.

കഴിഞ്ഞ ദിവസം മുംബൈയിലും പരീക്ഷയെഴുതുന്നവർക്കായി പ്രത്യേക സബർബൻ ട്രെയിൻ സർവ്വീസ് റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ പ്രഖ്യാപിച്ചിരുന്നു. ജെഇഇ, നീറ്റ് പരീക്ഷകൾക്ക് പുറമേ, നാഷണൽ ഡിഫൻസ് അക്കാദമിയുടെ പ്രവേശന പരീക്ഷ എഴുതുന്നവർക്കും സ‍ർവ്വീസ് ഉപകരിക്കുമെന്ന് റെയിൽവേ വ്യക്തമാക്കി. സെപ്റ്റംബർ 13-നാണ് നീറ്റ് പരീക്ഷ.

അതേസമയം ജെഇഇ – നീറ്റ് പരീക്ഷ നടത്തിപ്പിനായി ആരോഗ്യമന്ത്രാലയം മാർഗനിർദേശം പുറത്തിറക്കി. പരീക്ഷയ്ക്കായി എത്തുന്ന എല്ലാ വിദ്യാര്‍ർത്ഥികള്‍ക്കും അധ്യാപകര്‍ക്കും മാസ്കും സാനിറ്റൈസറും ലഭ്യമാക്കണമെന്ന് ആരോഗ്യമന്ത്രാലയം നിർദേശിക്കുന്നു. രോഗലക്ഷണങ്ങളില്ലാത്തവരെയാവും പരീക്ഷാ ഹാളില്‍ പ്രവേശിപ്പിക്കുക.  ആറടി ശാരീരികാകലം പാലിച്ചായിരിക്കണം സീറ്റുകള്‍ ഒരുക്കേണ്ടത്. നിരീക്ഷണത്തിലിരിക്കുന്നവര്‍ക്കായി പ്രത്യേക മുറി സജ്ജമാക്കണം. നിയന്ത്രിത മേഖലയിൽ പരീക്ഷാ കേന്ദ്രങ്ങൾ അനുവദിക്കരുത്. തിരക്ക് കര്‍ശനമായി നിയന്ത്രിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....