Wednesday, June 26, 2024 1:51 pm

ആ​ഗോ​ള വ്യാ​പ​ക​മാ​യി വൈ​റ​സ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 1,26,14,317 ആ​യി ; മരണം 5,61,987

For full experience, Download our mobile application:
Get it on Google Play

വാ​ഷിം​ഗ്ട​ണ്‍ : ലോ​ക​ത്താ​കെ കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണ​ത്തി​ലെ വ​ര്‍​ധ​ന​വ് തു​ട​രു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 2,34,656 പേ​ര്‍​ക്കാ​ണ് ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ച്ച​ത്. അ​മേ​രി​ക്ക​യി​ല്‍ 71,368 പേ​ര്‍​ക്കും ബ്ര​സീ​ലി​ല്‍ 45,000 ലേറെപ്പേ​ര്‍​ക്കും ഇ​ന്ത്യ​യി​ല്‍ 27,761 പേ​ര്‍​ക്കു​മാ​ണ് പു​തി​യ​താ​യി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

ആ​ഗോ​ള വ്യാ​പ​ക​മാ​യി വൈ​റ​സ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 1,26,14,317 ആ​യി. വൈ​റ​സ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 5,61,987 ആ​യി ഉ​യ​ര്‍​ന്നു. 73,19,888 പേ​ര്‍​ക്കാ​ണ് ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടാ​നാ​യ​ത്. ജോ​ണ്‍​സ് ഹോ​പ്കി​ന്‍​സ് സര്‍വകലാ​ശാ​ല​യു​ടെ ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ള്‍ പ്ര​കാ​ര​മാ​ണി​ത്. അ​മേ​രി​ക്ക​യി​ലും ബ്ര​സീ​ലി​ലും ഇ​ന്ത്യ​യി​ലും റഷ്യയിലുമാ​ണ് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ആ​ശ​ങ്ക ഉ​യ​ര്‍​ത്തി വ​ര്‍​ധി​ക്കു​ന്ന​ത്. കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ല്‍ മു​ന്നി​ല്‍ നി​ല്‍​ക്കു​ന്ന പ​ത്ത് രാ​ജ്യ​ങ്ങ​ളി​ലെ ക​ണ​ക്കു​ക​ള്‍ ഇ​നി പ​റ​യും വി​ധ​മാ​ണ്. അ​മേ​രി​ക്ക- 32,91,367, ബ്ര​സീ​ല്‍- 18,04,338, ഇ​ന്ത്യ- 8,22,603, റ​ഷ്യ- 7,13,936, പെ​റു- 3,19,646, ചി​ലി- 3,09,274, സ്പെ​യി​ന്‍- 3,00,988, ബ്രി​ട്ട​ന്‍- 2,88,133, മെ​ക്സി​ക്കോ- 2,82,283, ഇ​റാ​ന്‍- 2,52,720.

മേ​ല്‍​പ​റ​ഞ്ഞ രാ​ജ്യ​ങ്ങ​ളി​ല്‍ വൈ​റ​സ് ബാ​ധി​ച്ച്‌ ജീ​വ​ന്‍ ന​ഷ്ട​പ്പെ​ട്ട​വ​ര്‍ അ​മേ​രി​ക്ക- 1,36,652, ബ്ര​സീ​ല്‍- 70,524, ഇ​ന്ത്യ- 22,144, റ​ഷ്യ- 11,017, പെ​റു- 11,500, ചി​ലി- 6,781, സ്പെ​യി​ന്‍- 28,403, ബ്രി​ട്ട​ന്‍- 44,650, മെ​ക്സി​ക്കോ- 33,526, ഇ​റാ​ന്‍- 12,447.

ഇ​തി​നു പു​റ​മേ മ​റ്റ് അ​ഞ്ച് രാ​ജ്യ​ങ്ങ​ളി​ല്‍ കൂ​ടി കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം ര​ണ്ടു ല​ക്ഷ​ത്തി​നു മു​ക​ളി​ലാ​ണ്. ദക്ഷിണാഫ്രി​ക്ക- 2,50,687, പാ​ക്കി​സ്ഥാ​ന്‍- 2,43,599, ഇ​റ്റ​ലി-2,42,639, സൗ​ദി അ​റേ​ബ്യ-2,26,486, തു​ര്‍​ക്കി-2,10,965.

മേ​ല്‍​പ​റ​ഞ്ഞ രാ​ജ്യ​ങ്ങ​ള്‍​ക്ക് പു​റ​മേ ഒ​രു ല​ക്ഷ​ത്തി​നു മു​ക​ളി​ല്‍ കോ​വി​ഡ് ബാ​ധി​ത​രു​ള്ള രാ​ജ്യ​ങ്ങ​ള്‍ ആ​റാ​ണ്.  ജ​ര്‍​മ​നി, ബം​ഗ്ലാ​ദേ​ശ്, ഫ്രാ​ന്‍​സ്, കൊ​ളം​ബി​യ, കാ​ന​ഡ, ഖ​ത്ത​ര്‍ എ​ന്നി​വ​യാ​ണ് അ​വ.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കാറ്റും മഴയും: ചാരുംമൂട് മേഖലയിൽ കനത്തനാശം

0
ചാരുംമൂട് : കഴിഞ്ഞദിവസം വൈകിട്ടുണ്ടായ ശക്തമായ കാറ്റിലും മഴയിലും ചാരുംമൂട് മേഖലയിൽ...

കാലാവസ്ഥാ മാറ്റം കാരണം കൈതച്ചക്ക കൃഷിയിൽ വ്യാപക നാശം

0
കോട്ടയം : അപ്രതീക്ഷിതമായുണ്ടാകുന്ന കാലവസ്ഥാ മാറ്റം കൈതച്ചക്ക കർഷകരെ ആകെ വലയ്ക്കുന്നു....

സംയുക്ത കർഷകസംഘടനകളുടെ നേതൃത്വത്തിൽ ചിങ്ങോലി മൃഗാശുപത്രിക്കു മുൻപിൽ സമരം നടത്തി

0
ചിങ്ങോലി : മൃഗാശുപത്രിയിലെത്തുന്ന ക്ഷീരകർഷകരും കന്നുകാലികളും തെന്നിവീഴുന്നതിനു പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സംയുക്ത...

ഭരണപക്ഷം പ്രതീക്ഷിക്കാത്ത ശക്തമായ പ്രസംഗം : പ്രതിപക്ഷ നേതാവായി ആദ്യ ദിവസം തിളങ്ങി രാഹുൽ...

0
ന്യൂ ഡല്‍ഹി : പ്രതിപക്ഷ നേതാവെന്ന നിലയിൽ സഭയിൽ ആദ്യ ദിവസം...