നാട്ടുകാരും ആരോ​ഗ്യപ്രവര്‍ത്തകരും ഓടിച്ചിട്ട് പിടികൂടി കയ്യും കാലും കെട്ടി കൊണ്ടുപോയ പ്രവാസിയുടെ പരിശോധനാ ഫലം നെ​ഗറ്റീവ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ക്വാറന്റൈനില്‍ നിന്ന് പുറത്തിറങ്ങിയതിനെ തുടര്‍ന്ന് നാട്ടുകാരും ആരോ​ഗ്യപ്രവര്‍ത്തകരും ഓടിച്ചിട്ട് പിടികൂടി കയ്യും കാലും കെട്ടി ആംബുലന്‍സില്‍  കൊണ്ടുപോയ പ്രവാസിയുടെ  കോവിഡ്‌ പരിശോധനാ ഫലം നെ​ഗറ്റീവ്. നിലവില്‍ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലാണ് ഇദ്ദേഹമുളളത്. ജൂലൈ മൂന്നിന് റിയാദില്‍ നിന്ന് എത്തി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ചെന്നീര്‍ക്കര സ്വദേശിയാണ് ജൂലൈ ആറിന് പത്തനംതിട്ട ന​ഗരത്തില്‍ എത്തിയത്. മാസ്ക് ധരിക്കാതെ പോകുന്നത് കണ്ടാണ് പോലീസ് ഇദ്ദേഹത്തെ തടഞ്ഞ് കാര്യങ്ങള്‍ തിരക്കിയത്.

വിദേശത്ത് നിന്ന് എത്തിയതാണെന്ന് അറിയിച്ചതോടെ ആശുപത്രിയിലേക്ക് പോകാന്‍ പോലീസ് നിര്‍ദേശിച്ചു. എന്നാല്‍ ഇതിന് തയ്യാറാകാതിരുന്നതോടെ ആരോ​ഗ്യപ്രവര്‍ത്തകരെ പോലീസ് വിവരം അറിയിച്ചു. തുടര്‍ന്ന് പിപിഇ കിറ്റ് ധരിച്ചെത്തിയ ആരോ​ഗ്യപ്രവര്‍ത്തകര്‍ ഇയാളോട് ആംബുലന്‍സില്‍ കയറാന്‍ പറഞ്ഞെങ്കിലും അതിന് തയ്യാറായില്ല.

ആരോ​ഗ്യപ്രവര്‍ത്തകര്‍ ബലം പ്രയോ​ഗിച്ചതോടെ കുതറിയോടിയ ഇയാളെ ഓടിച്ചിട്ടാണ് കീഴ്പ്പെടുത്തിയത്. കയ്യും കാലും കെട്ടി, സ്ട്രെക്ച്ചറില്‍ ബെല്‍റ്റിട്ട് മുറുക്കിയാണ് ആംബുലന്‍സിലേക്ക് ഇയാളെ ആരോ​ഗ്യപ്രവര്‍ത്തകര്‍ കയറ്റിയത്. ക്വാറന്റൈനില്‍ നിന്ന് പുറത്തിറങ്ങിയതിന് ഓടിച്ചിട്ട് പിടികൂടി കുറ്റവാളികളെന്ന വിധത്തില്‍ ആരോ​ഗ്യപ്രവര്‍ത്തകര്‍ കൈകാര്യം ചെയ്തതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...