വാഷിംഗ്ടണ്‍ : ലോകത്താകെ കോവിഡ് ബാധിച്ചവരുടെ എണ്ണത്തിലെ വര്‍ധനവ് തുടരുന്നു. ആഗോള വ്യാപകമായി വൈറസ് ബാധിച്ചവരുടെ എണ്ണം 1,30,27,889 ആയി. വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,71,076 ആയി ഉയര്‍ന്നു.
75,75,523 പേര്‍ക്കാണ് ഇതുവരെ രോഗമുക്തി നേടാനായത്. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ ഔദ്യോഗിക കണക്കുകള്‍ പ്രകാരമാണിത്. അമേരിക്കയിലും ബ്രസീലിലും ഇന്ത്യയിലും റഷ്യയിലുമാണ് കോവിഡ് രോഗികളുടെ എണ്ണം ആശങ്ക ഉയര്‍ത്തി വര്‍ധിക്കുന്നത്.
കോവിഡ് ബാധിതരുടെ എണ്ണത്തില്‍ മുന്നില്‍ നില്ക്കുന്ന പത്ത് രാജ്യങ്ങളിലെ കണക്കുകള്‍ ഇനി പറയും വിധമാണ്. അമേരിക്ക- 34,13,995, ബ്രസീല്‍- 18,66,176, ഇന്ത്യ- 8,79,466, റഷ്യ- 7,27,162, പെറു- 3,26,326, ചിലി- 3,15,041, സ്പെയിന്- 3,00,988, മെക്സിക്കോ- 2,95,268, ബ്രിട്ടന്- 2,89,603, ദക്ഷിണാഫ്രിക്ക- 2,76,242.
മേല്പറഞ്ഞ രാജ്യങ്ങളില്‍ വൈറസ് ബാധിച്ച് ജീവന് നഷ്ടപ്പെട്ടവര്‍ അമേരിക്ക- 1,37,782, ബ്രസീല്‍- 72,151, ഇന്ത്യ- 23,187, റഷ്യ- 11,335, പെറു- 11,870, ചിലി- 6,979, സ്പെയിന്- 28,403, മെക്സിക്കോ- 34,730, ബ്രിട്ടന്- 44,819, ദക്ഷിണാഫ്രിക്ക- 4,079.