കള്ളക്കടത്തുകേസില്‍ റമീസിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി ; ഇന്ന് കോടതിയില്‍ ഹാജരാക്കിയേക്കും

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : കള്ളക്കടത്ത് കേസില്‍ ഇന്നലെ പിടിയിലായ മലപ്പുറം വെട്ടത്തൂര്‍ സ്വദേശി റമീസിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. റമീസിനെ ഇന്ന് കോടതിയില്‍ ഹാജരാക്കിയേക്കും. റമീസിനെ ഇന്നലെ തന്നെ കൊച്ചിയിലെത്തിച്ച് സരിത്തിനൊപ്പം ചോദ്യം ചെയ്തിരുന്നു. റമീസ് സന്ദിപുമായും സരിത്തുമായും അടുത്തബന്ധം പുലർത്തുന്ന ഇടനിലക്കാരനാണ്. സരിത്തിന്‍റെ മൊഴിയനുസരിച്ചാണ് വീട്ടിൽ നിന്ന് കസ്റ്റംസ് സംഘം റമീസിനെ കസ്റ്റഡിയിലെടുത്തത്.

സ്വർണ്ണം മറിച്ച് വിൽക്കാൻ ഇടനിലക്കാരനായും സ്വർണ്ണക്കടത്തുകാരുമായി ബന്ധമുണ്ടാക്കിയതും റമീസ് വഴിയാണെന്നാണ് സൂചന. റമീസുമായി മറ്റ് നാല് പേർക്കെങ്കിലും ഈ കേസിൽ ബന്ധമുണ്ട്. അവരിലേക്കും അന്വേഷണം എത്തിയിട്ടുണ്ട്. നേരത്തെ ഒരു സ്വർണ്ണക്കടത്ത് കേസിലും മാൻ വേട്ടക്കേസിലും പ്രതിയാണ് റമീസ്. 2014ൽ വാളയാറിലാണ് ഇയാൾ രണ്ട് മാനുകളെ മറ്റ് നാല് പേർക്കൊപ്പം വെടിവെച്ച് കൊന്നത്. ലൈസൻസുള്ള തോക്കുകളും ഇയാളുടെ കൈവശമുണ്ടായിരുന്നു. അന്തരിച്ച മന്ത്രി ചാക്കീരി അഹമ്മദ് കൂട്ടിയുടെ കുടുംബത്തിലെ ഇളയ തലമുറക്കാരനാണ് റമീസ്.

റിയൽ എസ്റ്റേറ്റ് ഇടപാടുകരനായിരുന്ന ഇയാളുടെ കാര്യങ്ങൾ ദുരൂഹമായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. അപരിചതരായ പലരും ഇയാളെത്തേടി രാത്രികാലത്തും മറ്റും വീട്ടിലെത്തിയിരുന്നു. പലരുമായും സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നു. അതേച്ചൊല്ലി പരസ്യമായ തർക്കങ്ങൾ നടന്നപ്പോൾ പരിസരവാസികൾ ഇടപെട്ട് താക്കിത് നൽകിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...