സം​സ്ഥാ​ന​ത്തെ കോവിഡ് സാഹചര്യം വിലയിരുത്താന്‍ നാളെ അ​വ​ലോ​ക​ന യോ​ഗം

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്തെ കോവിഡ് സാഹചര്യം വിലയിരുത്താന്‍ നാളെ അ​വ​ലോ​ക​ന യോ​ഗം ചേ​രും. ഞാ​യ​റാ​ഴ്ച​ക​ളി​ലെ ലോ​ക്ക്ഡൗ​ണ്‍ സ​മാ​ന നി​യ​ന്ത്ര​ണം തു​ട​ര​ണോ എ​ന്ന​ത് അ​ട​ക്കം യോ​ഗ​ത്തി​ല്‍ ച​ര്‍​ച്ച​യാ​കും. തീ​വ്ര കോ​വി​ഡ് വ്യാ​പ​നം ക​ണ​ക്കി​ലെ​ടു​ത്ത് ലോ​ക്ക്ഡൗ​ണി​ന് സ​മാ​ന​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ളാ​ണ് ഞാ​യ​റാ​ഴ്ച ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. അ​വ​ശ്യ​സ​ര്‍​വീ​സു​ക​ള്‍ മാ​ത്ര​മേ അ​നു​വ​ദി​ക്കൂ. ആ​ള്‍​ക്കൂ​ട്ടം ക​ള്‍​ശ​ന​മാ​യി നി​യ​ന്ത്രി​ക്കും. പോ​ലീ​സ് പ​രി​ശോ​ധ​ന അ​ര്‍​ദ്ധ​രാ​ത്രി വ​രെ തു​ട​രും. അ​വ​ശ്യ​യാ​ത്ര​ക​ള്‍ മാ​ത്ര​മേ അ​നു​വ​ദി​ക്കൂ. യാ​ത്ര ചെ​യ്യു​ന്ന​വ​ര്‍ രേ​ഖ​ക​ള്‍ കൈ​യി​ല്‍ ക​രു​ത​ണം. അ​നാ​വ​ശ്യ​മാ​യി പു​റ​ത്തി​റ​ങ്ങു​ന്ന​വ​ര്‍​ക്കെ​തി​രേ കേ​സെ​ടു​ക്കും. വാ​ഹ​നം പി​ടി​ച്ചെ​ടു​ക്കും. മ​രു​ന്ന്, പ​ഴം, പാ​ല്‍, പ​ച്ച​ക്ക​റി, പ​ല​വ്യ​ഞ്ജ​നം, മ​ത്സ്യം, മാം​സം എ​ന്നി​വ​യു​ടെ ക​ട​ക​ള്‍ രാ​വി​ലെ ഏ​ഴു മു​ത​ല്‍ രാ​ത്രി ഒ​ന്‍​പ​തു വ​രെ പ്ര​വ​ര്‍​ത്തി​ക്കും.

ഭ​ക്ഷ​ണ​ശാ​ല​ക​ളും ബേ​ക്ക​റി​ക​ളും രാ​വി​ലെ ഏ​ഴു മു​ത​ല്‍ രാ​ത്രി ഒ​ന്‍​പ​തു​വ​രെ. പാ​ഴ്സ​ല്‍, ഹോം ​ഡെ​ലി​വ​റി നടത്താന്‍ മാത്രമാണ് അനുമതി.​ വി​വാ​ഹം, മ​ര​ണാ​ന​ന്ത​ര​ച്ച​ട​ങ്ങ് എ​ന്നി​വ​യി​ല്‍ 20 പേ​ര്‍ മാ​ത്രം.​ ആ​ശു​പ​ത്രി​ക​ളി​ലേ​ക്കും വാ​ക്സി​നേ​ഷ​നു​വേ​ണ്ടി​യും യാ​ത്ര ചെ​യ്യാം. മു​ന്‍​കൂ​ട്ടി ബു​ക്ക് ചെ​യ്തെ​ങ്കി​ല്‍ ഹോ​ട്ട​ലു​ക​ളി​ലേ​ക്കും റി​സോ​ര്‍​ട്ടു​ക​ളി​ലേ​ക്കും പോ​കാം. സ്റ്റേ ​വൗ​ച്ച​ര്‍ ക​രു​ത​ണം. ഞാ​യ​റാ​ഴ്ച പ്ര​വൃ​ത്തി​ദി​ന​മാ​യ സ​ര്‍​ക്കാ​ര്‍, സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ള്‍, ക​മ്പനി​ക​ള്‍, വ​ര്‍​ക്ക്ഷോ​പ്പു​ക​ള്‍, മാ​ധ്യ​മ​സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വ​യ്ക്ക് പ്ര​വ​ര്‍​ത്ത​നാ​നു​മ​തി. ജീ​വ​ന​ക്കാ​ര്‍​തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡും പ​രീ​ക്ഷ​ക​ളി​ല്‍ പ​ങ്കെ​ടു​ക്കാ​നു​ള്ള​വ​ര്‍ അ​ഡ്മി​റ്റ് കാ​ര്‍​ഡും ക​രു​ത​ണം. ബാ​ര്‍, മ​ദ്യ ഷോ​പ്പു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കി​ല്ല. ക​ള്ളു​ഷാ​പ്പു​ക​ള്‍​ക്ക് പ്ര​വ​ര്‍​ത്തി​ക്കാം. ദീ​ര്‍​ഘ​ദൂ​ര ബ​സു​ക​ളും ട്രെ​യി​നു​ക​ളും സ​ര്‍​വീ​സ് ന​ട​ത്തും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോഴിക്കോട് നടുവണ്ണൂരിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

0
കോഴിക്കോട്: കോഴിക്കോട് നടുവണ്ണൂരിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു. നടുവണ്ണൂർ...

എൽ.ഡി.എഫ് നേതാക്കൾ സ്വയം പരിഹാസ്യരാവുന്നു : ലാലു തോമസ്

0
തിരുവല്ല : തിരുവല്ല–മല്ലപ്പള്ളി–ചേലക്കൊമ്പ് റോഡിന്‍റെ പേരിൽ ഇല്ലാത്ത വിവാദം ഉണ്ടാക്കി എൽ.ഡി.എഫ്...

സോനം വാങ്ചുക്കുമായി ഒരു അഭിപ്രായ ഭിന്നതകളുമില്ലെന്ന് സിജെപി നേതാവ് സൗരവ് ദാസ്

0
ദില്ലി: പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെയുള്ള പ്രക്ഷോഭത്തിന്‍റെ മുൻനിര പോരാളിയായ സാമൂഹിക പ്രവർത്തകൻ...