തിരുവനന്തപുരം : സംസ്ഥാനത്ത് സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ഒരു മാധ്യമ പ്രവര്‍ത്തകന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ സര്‍ക്കാര്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള കൊവിഡ് മാര്‍ഗരേഖ പുറത്തിറക്കി.
ജോലി ചെയ്യുമ്പോഴും അല്ലാത്തപ്പോഴും മാസ്‌ക് ധരിക്കണം, കൈകള്‍ ശുചിയാക്കണം, ഗര്‍ഭിണികളായ മാധ്യമ പ്രവര്‍ത്തകര്‍ പൊതുസ്ഥലത്ത് ജോലി ചെയ്യുന്നത് ഒഴിവാക്കണം, അഭിമുഖങ്ങളിലും പത്രസമ്മേളനത്തിലും ശാരീരിക അകലം പാലിക്കണം, അഭിമുഖങ്ങളില്‍ 6 അടി അകലമാണ് നിര്‍ദേശിച്ചിട്ടുളളത്.
അഭിമുഖങ്ങള്‍ക്കു ശേഷം സാനിറ്റൈസര്‍ ഉപയോഗിച്ച് മൈക്ക് തുടക്കണം, മൈക്കിന്റെ അറ്റത്ത് കൈ തൊടരുത്, ആളുകള്‍ സ്ഥിരമായി സ്പര്‍ശിക്കുന്ന ഇടങ്ങളില്‍ ക്യാമറയും മൈക്കും വെക്കരുത്, ഉപകരണങ്ങള്‍ പങ്കുവെയ്ക്കരുത്, ക്ലിപ് ഓണ്‍ മൈക്രോഫോണിനു പകരം നീളമുളള മൈക്ക് ഉപയോഗിക്കണം, കൊവിഡ് രോഗികളുമായോ രോഗം സംശയിക്കുന്നവരുമായോ ഉള്ള അഭിമുഖം ഒഴിവാക്കണം, പ്രായം ചെന്നവരുമായി അടുത്തു പെരുമാറുന്നത് ഒഴിവാക്കുക. വീട്ടിലെത്തി കുളിച്ച ശേഷം മാത്രം മറ്റ് കാര്യങ്ങളിലേക്ക് കടക്കുക, മൈക്ക്, പേന തുടങ്ങിയവ കുട്ടികള്‍ തൊടാതിരിക്കാന്‍ ശ്രദ്ധിക്കുക, മാധ്യമപ്രവര്‍ത്തകരെ സ്ഥാപനങ്ങളിലേക്ക് കയറ്റും മുമ്പ് സ്‌ക്രീന്‍ ചെയ്യുക തുടങ്ങിയവയാണ് നിര്‍ദേശങ്ങള്‍.