തിരുവനന്തപുരം : പുതിയ കോവിഡ് മാനദണ്ഡങ്ങളെച്ചൊല്ലി ഉയര്‍ന്ന വിവാദങ്ങളുടെ പശ്ചാലത്തില്‍ ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേരും. പുതിയ മാനദണ്ഡങ്ങളുമായി ബന്ധപ്പെട്ട എതിര്‍പ്പ് ശക്തമാകുന്നതിനിടെയാണ് യോഗം എന്നതിനാല്‍ തന്നെ വിഷയം യോഗത്തില്‍ വലിയ ചര്‍ച്ചയാകും. മാനദണ്ഡങ്ങളില്‍ എതിര്‍പ്പുയര്‍ന്നത് യോഗം പരിശോധിക്കുമെങ്കിലും പുതിയ രീതിയില്‍ മാറ്റം വരുത്താന്‍ സാധ്യത കുറവാണെന്നാണ് സൂചന.
കടകളിലെത്താന്‍ വാക്‌സിന്‍, നെഗറ്റീവ്, രോഗമുക്തി സര്‍ട്ടിഫിക്കറ്റുകള്‍ എത്രത്തോളം കര്‍ശനമാക്കണം, നടപടികളെന്ത് തുടങ്ങിയ കാര്യങ്ങളില്‍ യോഗം തീരുമാനമെടുക്കും. നടപടികള്‍ കടുപ്പിക്കണോയെന്നതും ചര്‍ച്ചയാകും. സംസ്ഥാനത്തെ വ്യാപന സാഹചര്യവും യോഗം വിലയിരുത്തും.