കോവിഡ് കാലത്തെ കേസുകൾ പിൻവലിക്കുന്നു ; അക്രമ സ്വഭാവമില്ലാത്തവ പിൻവലിക്കാൻ ധാരണ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കോവിഡ് കാലത്ത് റജിസ്റ്റർ ചെയ്ത അക്രമ സ്വഭാവമില്ലാത്ത കേസുകൾ പിൻവലിക്കാൻ ധാരണ. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനം കൈക്കൊണ്ടത്. കോവിഡ് കാലത്ത് സംസ്ഥാനത്ത് ഉടനീളം 1,40,000ത്തോളം കേസുകൾ റജിസ്റ്റർ ചെയ്തിരുന്നു. ഇതിൽ സാമൂഹിക അകലം പാലിക്കാത്തത്, മാസ്ക് ധരിക്കാത്തത് തുടങ്ങിയവയുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കാനാണ് തീരുമാനം.

പൊതുമുതൽ നശീകരണവും അക്രമവും സംഭവിക്കാത്ത സമരങ്ങളിൽ റജിസ്റ്റർ ചെയ്ത കേസുകളും പിൻവലിക്കും. പിഎസ്‌സി ഉദ്യോഗാർഥികൾ നടത്തിയ സമരവുമായി ബന്ധപ്പെട്ട കേസുകളും ഇതിൽ ഉൾപ്പെടുന്നു. ഏതൊക്കെ കേസുകൾ പിൻവലിക്കണം എന്നത് സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ആഭ്യന്തര വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി, നിയമ വകുപ്പ് സെക്രട്ടറി എന്നിവരടങ്ങിയ കമ്മിറ്റി രൂപീകരിക്കും. യോഗത്തിൽ ചീഫ് സെക്രട്ടറി ഡോ. വി.പി.ജോയ്, ആഭ്യന്തര വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ഡോ. വി.വേണു, സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത്, നിയമ സെക്രട്ടറി വി.ഹരി നായർ തുടങ്ങിയവർ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്; അഞ്ച് ജില്ലകളിൽ നാളെ ഓറഞ്ച് അലേർട്ട്; ജനങ്ങൾ ജാഗ്രത...

0
തിരുവനന്തപുരം: അടുത്ത രണ്ട് ദിവസങ്ങള്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന്...

തോട്ടപ്പള്ളി സ്പിൽവേയിൽ അടിയന്തര സന്ദർശനം നടത്തി മന്ത്രിമാരായ എം ലിജുവും രമേശ്...

0
ആലപ്പുഴ : കുട്ടനാട്ടിലെയും സമീപ പ്രദേശങ്ങളിലെയും വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കുന്നതിനായി തോട്ടപ്പള്ളി...

ഡ്യൂട്ടി മുടക്കി സ്വകാര്യ പ്രാക്ടീസ്; അടൂർ ജനറൽ ആശുപത്രിയിലെ ഡോക്ടർക്കെതിരെ പരാതി

0
അടൂർ: പത്തനംതിട്ടയില്‍ ഡ്യൂട്ടിക്കിടെ സർക്കാർ ഡോക്ടർ സ്വകാര്യ പ്രാക്ടീസിന് പോയതായി പരാതി....

​”എന്റെ ജനങ്ങളെ പിരിഞ്ഞിരിക്കാനാവില്ല”; ഡിസംബറോടെ ബംഗ്ലാദേശിലേക്ക് തിരിച്ചെത്തുമെന്ന് ഷെയ്ഖ് ഹസീന

0
ന്യൂഡല്‍ഹി: ഡിസംബറില്‍ ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന....