ന്യൂഡല്‍ഹി : കോവിഡ് വാക്സിനായ കൊവിഷീല്‍ഡിന്റെ രണ്ടാം ഡോസ് നല്‍കുന്ന സമയപരിധി നീട്ടാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശം. രണ്ടാം ഡോസ് 42 മുതല്‍ 56 ദിവസം കഴിഞ്ഞ ശേഷം മതിയെന്നാണ് പുതിയ മാര്‍ഗനിര്‍ദേശം. പുതിയ പഠനങ്ങള്‍ പ്രകാരമാണ് ഈ നിര്‍ദേശം എന്നാണ് ആരോഗ്യ മന്ത്രാലയം പറയുന്നത്. ആദ്യ ഡോഡ് എടുത്തവര്‍ക്ക് 28ാം ദിവസം ആണ് കൊവിഷീല്‍ഡ് വാക്സിൻ എടുക്കേണ്ടതെന്നാണ് നിലവിലുളള നിര്‍ദേശം. ആ നിര്‍ദ്ദേശത്തിനാണ് ഇപ്പോള്‍ മാറ്റം വന്നിരിക്കുന്നത്. അതേസമയം കോവാക്സിന്റെ കാര്യത്തില്‍ മാറ്റമില്ല.
സമയപരിധി നീട്ടി ; കൊവിഷീല്‍ഡ് വാക്സിന്റെ രണ്ടാം ഡോസ് 42 മുതല്‍ 56 ദിവസം കഴിഞ്ഞ ശേഷം
RECENT NEWS
Advertisment