തിരുവനന്തപുരം : സംസ്ഥാനത്ത് പോലീസുകാരില്‍ കൊവിഡ് പടര്‍ന്ന് പിടിക്കുന്നു. കോഴിക്കോട് ജില്ലയില്‍ അസിസ്റ്റന്റ് കമ്മീഷണര്‍ക്കും അയിരൂര്‍ പോലീസ് സ്റ്റേഷനിലെ 15 പോലീസുകാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു.
കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ എസ്.പിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട സിറ്റി പോലീസ് കമ്മീഷണര്‍ ഉള്‍പ്പെടെ നിരവധി പോലീസുദ്യോഗസ്ഥര്‍ സ്വയം നിരീക്ഷണത്തില്‍ പോയി.
അയിരൂര്‍ പോലീസ് സ്റ്റേഷനിലും 15 പോലീസുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ സമ്പര്‍ക്കത്തിലേര്‍പ്പെട്ട പോലീസുകാര്‍ ക്വാറന്റീനില്‍ പോകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫീസിലെ 8 പോലീസുകാര്‍ക്കും ഇന്ന് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെയുള്ള കൊവിഡ് വ്യാപനം രൂക്ഷമാണ്. കഴിഞ്ഞ ദിവസം 118 പേര്‍ക്കാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചത്.