നാഗര്‍കോവില്‍ : കോവിഡ് രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ കന്യാകുമാരി ജില്ലയില്‍ പൊതുഗതാഗതം ജൂലൈ 15വരെ നിര്‍ത്തിവെച്ചു. ഇതുസംബന്ധിച്ച പുതിയ മാര്‍ഗനിര്‍ദ്ദേശം ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചു. ജില്ലയ്ക്കുളളില്‍ സ്വകാര്യ വാഹനങ്ങള്‍ അനുവദിക്കും. എന്നാല്‍ അന്തര്‍സംസ്ഥാന, അന്തര്‍ജില്ല യാത്രകള്‍ക്ക് ഇ-പാസ് നിര്‍ബന്ധമാക്കി. കടകള്‍ തുറക്കാനുളള സമയം രാവിലെ ആറ് മുതല്‍ വൈകിട്ട് അഞ്ച് വരെയാക്കി. കോവിഡ് ചികിത്സക്കായി ആശാരിപളളം മെഡിക്കല്‍ കോളജ് ആശുപത്രിക്ക് ചുറ്റും ആറ് സ്ഥലങ്ങളില്‍ പ്രത്യേക കേന്ദ്രങ്ങള്‍ സ്ഥാപിച്ചതായും ജില്ല ഭരണകൂടം അറിയിച്ചു.
കോവിഡ് രൂക്ഷമാകുന്നു : കന്യാകുമാരി ജില്ലയില്‍ പൊതുഗതാഗതം നിരോധിച്ചു
RECENT NEWS
Advertisment