മുംബെെ: നാല് സംസ്ഥാനങ്ങളില്‍ നിന്ന് മുംബൈയില്‍ എത്തുന്ന എല്ലാ യാത്രക്കാര്‍ക്കും കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കി മഹാരാഷ്ട്ര സര്‍ക്കാര്‍. ഡല്‍ഹി, രാജസ്ഥാന്‍, ഗോവ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന യാത്രക്കാര്‍ക്കാണ് കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കിയത്.
ദീപാവലിക്ക് ശേഷം കോവിഡ് കേസുകളില്‍ ഉണ്ടായ വര്‍ധനവാണ് പുതിയ നിയമം കൊണ്ടുവരാന്‍ കാരണം. എല്ലാ മാര്‍ഗവും മുംബെെയിലെത്തുന്നവര്‍ക്കും കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാണ്. പുതിയ നിയമം ബുധനാഴ്ച മുതല്‍ പ്രബല്യത്തില്‍ വരും. വിമാനങ്ങളില്‍ കയറുന്നതിന് ആര്‍ടി-പിസിആര്‍ നെഗറ്റീവ് റിപ്പോര്‍ട്ട് നിര്‍ബന്ധമാണെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഫ്ലൈറ്റുകളിലും ട്രെയിനുകളിലും യാത്ര ചെയ്യുന്ന ആളുകള്‍ വിമാനങ്ങളില്‍ കയറുന്നതിന് മുമ്പ് അവരുടെ നെഗറ്റീവ് ടെസ്റ്റ് സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയില്ലെങ്കില്‍ വിമാനത്താവളങ്ങളിലും സ്റ്റേഷനുകളിലും സ്വന്തം ചെലവില്‍ പരിശോധനകള്‍ക്ക് വിധേയരാകേണ്ടിവരും.