നാല് സംസ്ഥാനങ്ങളില്‍ നിന്ന് മുംബൈയില്‍ എത്തുന്ന എല്ലാ യാത്രക്കാര്‍ക്കും കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കി

For full experience, Download our mobile application:
Get it on Google Play

മുംബെെ: നാല് സംസ്ഥാനങ്ങളില്‍ നിന്ന് മുംബൈയില്‍ എത്തുന്ന എല്ലാ യാത്രക്കാര്‍ക്കും കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കി മഹാരാഷ്ട്ര സര്‍ക്കാര്‍. ഡല്‍ഹി, രാജസ്ഥാന്‍, ഗോവ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന യാത്രക്കാര്‍ക്കാണ് കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കിയത്.

ദീപാവലിക്ക് ശേഷം കോവിഡ് കേസുകളില്‍ ഉണ്ടായ വര്‍ധനവാണ് പുതിയ നിയമം കൊണ്ടുവരാന്‍ കാരണം. എല്ലാ മാര്‍ഗവും മുംബെെയിലെത്തുന്നവര്‍ക്കും കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാണ്. പുതിയ നിയമം ബുധനാഴ്ച മുതല്‍ പ്രബല്യത്തില്‍ വരും. വിമാനങ്ങളില്‍ കയറുന്നതിന് ആര്‍ടി-പിസിആര്‍ നെഗറ്റീവ് റിപ്പോര്‍ട്ട് നിര്‍ബന്ധമാണെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഫ്ലൈറ്റുകളിലും ട്രെയിനുകളിലും യാത്ര ചെയ്യുന്ന ആളുകള്‍ വിമാനങ്ങളില്‍ കയറുന്നതിന് മുമ്പ് അവരുടെ നെഗറ്റീവ് ടെസ്റ്റ് സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയില്ലെങ്കില്‍ വിമാനത്താവളങ്ങളിലും സ്റ്റേഷനുകളിലും സ്വന്തം ചെലവില്‍ പരിശോധനകള്‍ക്ക് വിധേയരാകേണ്ടിവരും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാഫിർ സ്ക്രീൻ ഷോട്ട് വിവാദം : പോസ്റ്റ്‌ സാമൂഹിക മാധ്യമത്തിൽ നിന്നും നീക്കാതെ സിപിഎം...

0
കോഴിക്കോട്: കാഫിർ സ്ക്രീൻ ഷോട്ട് വിവാദമായിട്ടും പോസ്റ്റ്‌ സാമൂഹിക മാധ്യമത്തിൽ നിന്നും...

ഇടുക്കിയിൽ അഞ്ചു നില കെട്ടിടം ഇടിഞ്ഞു വീണു ; ആളപായമില്ല

0
ഇടുക്കി : ഇടുക്കി പാമ്പനാറിൽ ബഹുനില കെട്ടിടം ഇടിഞ്ഞുവീണു. നിർമാണത്തിൽ ഇരുന്ന...

അതിനിർണായക അവകാശവാദവുമായി ഇറാൻ ; കുവൈറ്റിനെ ആക്രമിച്ചതിൽ ഒരു പങ്കുമില്ല

0
ടെഹ്റാൻ: കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ പാസഞ്ചർ ടെർമിനലിന് ഭാഗികമായി നാശനഷ്ടം വരുത്തിയ...

കേരളത്തിൽ കാലവർഷം ഇന്ന് എത്തിയേക്കും ; 8 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: തെക്കു പടുഞ്ഞാറൻ കാലവർഷം ഇന്ന് കേരളത്തിലെത്താൻ സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം....