Tuesday, April 1, 2025 8:48 pm

പ്രവാസികളുടെ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് : ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും ; സെക്രട്ടറിയേറ്റിന് മുന്നിൽ മുസ്ലിം ലീഗ് എംഎൽഎമാരുടെ പ്രതിഷേധം ഇന്ന്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ചാർട്ടേർഡ് വിമാനത്തിൽ മടങ്ങുന്ന പ്രവാസികൾക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കാനുള്ള തീരുമാനം ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹർജിയിൽ കേന്ദ്ര വ്യോമയാന മന്ത്രാലയത്തോട് നിലപാട് അറിയിക്കാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. വന്ദേഭാരത് മിഷന്റെ  ഭാഗമായി വരുന്നവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണോ എന്നതടക്കമുള്ള കാര്യങ്ങളാണ് കേന്ദ്രം അറിയിക്കണ്ടത്.

ചാർട്ടേർഡ് വിമാനത്തിൽ മടങ്ങുന്ന പ്രവാസികൾക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണെന്നാണ് സംസ്ഥാന സർക്കാർ നിലപാട്. പിസിആർ ടെസ്റ്റിന് പകരം ട്രൂനാറ്റ് ടെസ്റ്റ് അടക്കം മതിയെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്. സമാന ഹർജി സുപ്രീം കോടതിയിൽ വന്നെങ്കിലും സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിൽ ഇടപെടാൻ കോടതി വിസമ്മതിച്ചിരുന്നു.

വിഷയത്തിൽ പ്രതിപക്ഷ ഉപനേതാവ് ഡോ എംകെ മുനീറിന്റെ നേതൃത്വത്തിൽ മുസ്ലിം ലീഗിന്റെ എംഎൽഎമാർ സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതിഷേധിക്കും. കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ടായിരിക്കും ധർണ്ണാ സമരം. തിരുവനന്തപുരം നഗരത്തിലെ ചില ഭാഗങ്ങൾ കണ്ടെയ്ൻമെൻറ് സോണായത് കൊണ്ട് സമരങ്ങൾക്ക് പോലീസ് നിയന്ത്രണമുണ്ട്. ഇത് നിലനിൽക്കെയാണ് ലീഗ് പ്രതിഷേധം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഏലൂര്‍ റൂട്ടിൽ ഒരു വാട്ടര്‍ മെട്രോ ബോട്ട് കൂടി സർവീസ് തുടങ്ങും ; പി....

0
ഏലൂർ: കൊച്ചി വാട്ടർ മെട്രോ ഏലൂരിലേക്ക് പുതിയൊരു സർവ്വീസ് കൂടി ആരംഭിക്കുമെന്ന്...

റാന്നിയിൽ വിവിധ മേഖലയില്‍ കഴിവ് തെളിയിച്ച പ്രതിഭകളെ വനിതാസംഗമത്തിൽ ആദരിച്ചു

0
റാന്നി: വിവിധ മേഖലയില്‍ കഴിവ് തെളിയിച്ച വനിതാ പ്രതിഭകളെ കേരളാ കൗൺസിൽ...

ഭൂമി ലേലത്തിനെതിരെ വിദ്യാർഥികളുടെ പ്രതിഷേധം ; രാഹുൽ ഗാന്ധി ഇടപെടണമെന്ന് ധ്രുവ് റാഠി

0
ഹൈദരാബാദ്: തെലങ്കാനയിൽ 400 ഏക്കർ വനഭൂമി വെട്ടിത്തെളിക്കാൻ സംസ്ഥാന സർക്കാർ പദ്ധതിയിടുന്ന...

വഖഫ് ഭേദഗതി ബില്ലിനെ ഒറ്റകെട്ടായി എതിർക്കുമെന്ന് ഇൻഡ്യ മുന്നണി

0
ന്യൂഡൽഹി: വഖഫ് ഭേദഗതി ബില്ലിനെ ഒറ്റകെട്ടായി എതിർക്കാൻ ഇൻഡ്യ മുന്നണിയുടെ തീരുമാനം....