തൃശ്ശൂര്‍ : തൃശ്ശൂര്‍ മെഡിക്കല്‍ കോളജില്‍ കോവിഡ് സ്ഥിരീകരിച്ച രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ 276 പേരുടെ പരിശോധന ഫലം നെഗറ്റീവ്. ഇവരുമായി സമ്പര്‍ക്കത്തിലായ 50 ആരോഗ്യ പ്രവര്‍ത്തകര്‍, മറ്റു രോഗികള്‍, അവരുടെ കൂട്ടിരുപ്പുകാര്‍ എന്നിവരുടെ സാമ്പിളുകളാണ് പരിശോധിച്ചത്. അതേസമയം ഫലം നെഗറ്റീവെങ്കിലും ഹൈ റിസ്‌ക് സമ്പര്‍ക്കത്തിലുള്ളവര്‍ നിരീക്ഷണത്തില്‍ തുടരും.
തൃശ്ശൂരില്‍ ഇന്നലെ രോഗം സ്ഥിരീകരിച്ച 33 പേരില്‍ 25 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. തൃശ്ശൂര്‍ ജില്ലയില്‍ 30 വാര്‍ഡുകളില്‍ കൂടി കണ്ടെയ്ന്‍മെന്റ് സോണിലാണ്.