Monday, May 20, 2024 9:22 pm

പ്രവാസികള്‍ക്ക് ആശ്വാസം ; യുഎഇയിലേക്ക് മടങ്ങാന്‍ രാജ്യങ്ങളുടെ അംഗീകൃത ലാബില്‍ നിന്നുള്ള കൊവിഡ് പരിശോധനാഫലം മതി

For full experience, Download our mobile application:
Get it on Google Play

അബുദാബി : പ്രവാസികള്‍ക്ക് യുഎഇ ഫെഡറല്‍ അതോറിറ്റിയുടെ അംഗീകൃത ലാബുകളിലെ പിസിആര്‍ പരിശോധനാഫലം നിര്‍ബന്ധമാക്കിയ നിബന്ധനയില്‍ ഇളവ്. ഇനി യുഎഇയിലേക്ക് മടങ്ങാന്‍ അതത് രാജ്യങ്ങളിലെ അംഗീകൃത ലാബുകളില്‍ പിസിആര്‍ പരിശോധന നടത്തിയതിന്‍റെ ഫലം മതി.

എമിറേറ്റ്സ് എയര്‍ലൈന്‍സ്, ഇത്തിഹാദ് എയര്‍ലൈന്‍സ്, എയര്‍ ഇന്ത്യ എക്‌സ്പ്രസ് എന്നീ വിമാന കമ്പനികള്‍ വെബ്‌സൈറ്റിലൂടെയാണ് ഈ വിവരം അറിയിച്ചത്. യുഎഇയിലേക്ക് മടങ്ങാനാഗ്രഹിക്കുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് ആശ്വാസമാകുന്ന നിര്‍ദ്ദേശമാണിത്. മുമ്പുണ്ടായിരുന്ന നിബന്ധന പ്രകാരം കേരളത്തിലെ ഏഴ് ലാബുകളില്‍ മാത്രമാണ് പരിശോധനയ്ക്ക് സൗകര്യം ഉണ്ടായിരുന്നത്. എന്നാല്‍ പുതിയ നിര്‍ദ്ദേശം വന്നതോടെ ഇരുപതോളം ലാബുകളിലെ കൊവിഡ് പരിശോധനാഫലം വിമാനത്താവളങ്ങളില്‍ സ്വീകരിക്കും.

പ്യുവര്‍ ഹെല്‍ത്ത് ഗ്രൂപ്പിന്‍റെ അംഗീകൃത ലാബുകളില്‍ നിന്നുള്ള കൊവിഡ് പരിശോധനാഫലമായിരുന്നു യുഎഇയിലേക്ക് മടങ്ങുന്നതിനായി അധികൃതര്‍ നിര്‍ദ്ദേശിച്ചിരുന്നത്. 96 മണിക്കൂറിനുള്ളില്‍ പരിശോധന നടത്തിയതിന്റെ ഫലം വേണമെന്ന നിബന്ധനയുള്ളതിനാല്‍ യാത്രയുടെ തൊട്ട് മുമ്പത്തെ ദിവസം ഒരുപാട് അകലെയുള്ള സ്ഥലങ്ങളില്‍ പോയി പരിശോധന നടത്തുക പ്രവാസികള്‍ക്ക് ബുദ്ധിമുട്ടായിരുന്നു. എന്നാല്‍ പുതിയ നിര്‍ദ്ദേശത്തോടെ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്(ഐസിഎംആര്‍) അംഗീകരിച്ച ലാബുകളിലെ പിസിആര്‍ പരിശോധനാഫലമുണ്ടെങ്കില്‍ പ്രവാസി ഇന്ത്യക്കാര്‍ക്ക് യുഎഇയിലേക്ക് മടങ്ങാം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഒരു പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ചാൽ ബില്ലിൽ ഇളവ് ; വിശ്വസിക്കരുതെന്ന് കെഎസ്ഇബി മുന്നറിയിപ്പ്

0
തിരുവനന്തപുരം: ഒരു പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് വൈദ്യുതി ബിൽ...

മണിമലയാറ്റില്‍ ഒഴുക്കില്‍പ്പെട്ട് ബിഹാര്‍ സ്വദേശിയെ കാണാതായി

0
പത്തനംതിട്ട: മണിമലയാറ്റില്‍ ഇതരസംസ്ഥാനക്കാരനെ ഒഴുക്കില്‍പ്പെട്ട് കാണാതായി. വെണ്ണിക്കുളം കോമളം കടവില്‍ കുളിക്കാന്‍...

ഓട്ടോറിക്ഷ നിയന്ത്രണം നഷ്ടപെട്ട് തോട്ടിലേക്ക് മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്

0
റാന്നി: ഓട്ടോറിക്ഷ നിയന്ത്രണം നഷ്ടപെട്ട് തോട്ടിലേക്ക് മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്. റാന്നി...

ശുചിമുറിയിലെ സ്ത്രീകളുടെ നഗ്നചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തി ; യൂത്ത് കോണ്‍ഗ്രസ് നേതാവ് പോലീസ്

0
കൊല്ലം : ശുചിമുറിയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് സ്ത്രീകളുടെ നഗ്‌ന...