Saturday, July 5, 2025 8:18 pm

പത്തനംതിട്ട ജില്ലയില്‍ രണ്ടു ദിവസങ്ങളിലായി 10,000 പേരെ പരിശോധിക്കും : കോവിഡ് പരിശോധനാ കേന്ദ്രങ്ങള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടിട്ടുളള എല്ലാവരും ഏപ്രില്‍ 16, 17 തീയതികളില്‍ പ്രത്യേകമായി സംഘടിപ്പിച്ചിട്ടുളള കോവിഡ് പരിശോധനാ ക്യാമ്പുകളില്‍ പരിശോധനക്ക് വിധേയരാകണമെന്ന് ജില്ലാ കളക്ടര്‍ ഡോ.നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി അറിയിച്ചു.

തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഏര്‍പ്പെട്ടിട്ടുളളവര്‍, പോളിംഗ് ബൂത്ത് ഏജന്റുമാര്‍, തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടവര്‍ തുടങ്ങി തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമായി പ്രവര്‍ത്തിച്ച എല്ലാവരും പരിശോധനാ കേന്ദ്രങ്ങളില്‍ എത്തി സൗജന്യ പരിശോധനയ്ക്ക് വിധേയരാകണമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. കൂടാതെ 45 വയസിന് താഴെയുളളവരും ജനങ്ങളുമായി കൂടുതല്‍ സമ്പര്‍ക്കത്തിലേര്‍പ്പെടുന്നവരുമായ സെയില്‍സ്മാന്‍മാര്‍, ഡ്രൈവര്‍മാര്‍, ഹോട്ടല്‍ റെസ്റ്റോറന്റ് ജീവനക്കാര്‍ തുടങ്ങിയവരും പരിശോധനയ്ക്ക് വിധേയരാവണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

കോവിഡ് പരിശോധന നടത്തുന്ന കേന്ദ്രങ്ങള്‍ നിയോജക മണ്ഡലം, പരിശോധനാസ്ഥലം എന്ന ക്രമത്തില്‍

അടൂര്‍ – വൈ.എം.സി.എ ഹാള്‍-, അടൂര്‍.
തിരുവല്ല – താലൂക്ക് ആശുപത്രി, തിരുവല്ല.
ആറന്മുള – സി.എഫ്.എല്‍.ടി.സി മുത്തൂറ്റ് (മുത്തൂറ്റ് നേഴ്സിംഗ് ഹോസ്റ്റല്‍),കോഴഞ്ചേരി.
കോന്നി – പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയം,
റാന്നി – സി.എഫ്.എല്‍.ടി.സി (മേനാംതോട്ടം ആശുപത്രി), റാന്നി

ഈ അഞ്ചു സെന്ററുകളിലും ദിവസേന 200 സാമ്പിളുകള്‍ വീതം ആര്‍.ടി.പി.സി.ആര്‍ പരിശോധനയ്ക്ക് വിധേയമാക്കും. കൂടാതെ ദിവസേന പരിശോധനകള്‍ നടന്നു വരുന്ന ജില്ലാ ആശുപത്രി കോഴഞ്ചേരി, പത്തനംതിട്ട, അടൂര്‍ ജനറല്‍ ആശുപത്രികള്‍, കോന്നി, റാന്നി, മല്ലപ്പളളി താലൂക്ക് ആശുപത്രികള്‍, സി എച്ച്.സി വല്ലന, ചാത്തങ്കേരി, എഫ്.എച്ച്.സി ഓതറ, സി.എഫ്.എല്‍.ടി.സി പന്തളം എന്നിവിടങ്ങളിലും ദിവസേന 100 മുതല്‍ 150 വരെ സാമ്പിളുകള്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധനയ്ക്ക് വിധേയമാക്കും. ജില്ലയിലെ എല്ലാ സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളിലും 100 വീതവും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ 50 വീതവും ആന്റിജന്‍ പരിശോധനയും ഈ ദിവസങ്ങളില്‍ നടത്തുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 425 പേരെന്ന് മന്ത്രി വീണാ ജോര്‍ജ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 425 പേരെന്ന് ആരോഗ്യമന്ത്രി വീണാ...

താലൂക്ക് ആശുപത്രികളിലേക്ക് കോണ്‍ഗ്രസിന്‍റെ പ്രതിഷേധ മാര്‍ച്ച് ജൂലൈ 8 ന്

0
പത്തനംതിട്ട : ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്‍റെ രാജി ആവശ്യപ്പെട്ടും സര്‍ക്കാര്‍ ആശുപത്രികളുടെ...

ഉത്തർപ്രദേശിൽ ഏഴാം ക്ലാസ് വിദ്യാർത്ഥി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

0
യുപി: ഉത്തർപ്രദേശിൽ ഏഴാം ക്ലാസ് വിദ്യാർത്ഥി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. അച്ഛനൊപ്പം...

ചങ്ങനാശേരിയിൽ എസ്ഐയെ കൈയ്യേറ്റം ചെയ്ത സിപിഎം കൗൺസിലർക്കെതിരെ കേസ്

0
കോട്ടയം: ചങ്ങനാശേരിയിൽ എസ്ഐയെ കൈയ്യേറ്റം ചെയ്ത സിപിഎം കൗൺസിലർക്കെതിരെ കേസ്. പി.എ...