Tuesday, June 25, 2024 8:31 am

കോവിഡ് മൂന്നാം തരംഗo : കുട്ടികള്‍ക്ക് കോവിഡ് വാക്‌സീന്‍ എടുക്കാന്‍ 63% രക്ഷിതാക്കള്‍ തയ്യാർ

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കോവിഡ് മൂന്നാം തരംഗത്തില്‍ ആശങ്ക നിലനില്‍ക്കെ പ്രതിരോധ കുത്തിവയ്പ് ആരംഭിക്കുമ്ബോള്‍ കുട്ടികള്‍ക്ക് കോവിഡ് വാക്‌സീന്‍ എടുക്കാന്‍ 63% രക്ഷിതാക്കള്‍ തയാറാണെന്ന് റിപ്പോര്‍ട്ട്. ന്യൂഡല്‍ഹി ആസ്ഥാനമായുള്ള വര്‍ധമാന്‍ മഹാവീര്‍ കോളേജ് ആന്‍ഡ് സഫ്ദര്‍ജങ് ആശുപത്രി നടത്തിയ സര്‍വേയിലെ കണ്ടെത്തലുകള്‍ ഫാമിലി മെഡിസിന്‍ ആന്‍ഡ് ഫാമിലി ഹെല്‍ത്ത് കെയര്‍ ജേണലിലാണ് പ്രസിദ്ധീകരിച്ചത്.

കുട്ടികള്‍ക്ക് ഓറല്‍ വാക്‌സീന്‍ ആവശ്യമാണെന്ന് 44.3% പേരും ഇന്‍ജക്ഷനാണ് വേണ്ടതെന്ന് 55.6% പേരും അഭിപ്രായപ്പെട്ടു. ഇന്ത്യയില്‍ സൈഡസ് കാഡിലയുടെ സൈകോവ്ഡി വാക്‌സീന്‍ 12 മുതല്‍ 17 പ്രായക്കാരിലെ അടിയന്തര ഉപയോഗത്തിന് ഓഗസ്റ്റ് 20ന് അനുമതി നല്‍കിയിരുന്നു.

പൊതുവെ വാക്‌സിനേഷനോടു 70.44% പേര്‍ അനുകൂല മറുപടി അറിയിച്ചപ്പോള്‍, 29.55% പേര്‍ വിമുഖത പ്രകടിപ്പിച്ചു. സര്‍വേയില്‍ പങ്കെടുത്ത ആരോഗ്യ പ്രവര്‍ത്തകരില്‍ 72.58% പേര്‍ തങ്ങളുടെ കുട്ടികള്‍ക്കും കുത്തിവയ്പ് നല്‍കുമെന്നു പറഞ്ഞു. 27.41% പേര്‍ താല്‍പര്യം കാണിച്ചില്ല. ആരോഗ്യ പ്രവര്‍ത്തകര്‍, പ്രഫഷണലുകള്‍, വീട്ടമ്മമാര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരുള്‍പ്പെടെയാണു സര്‍വേയില്‍ പങ്കെടുത്തതെന്നു ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

കുട്ടികള്‍ക്കു കുത്തിവയ്പ് എടുക്കുന്നതിനെപ്പറ്റി പൊതുവെ ആളുകള്‍ക്കു അനുകൂല കാഴ്ചപ്പാടാണെന്നു വര്‍ധമാന്‍ മഹാവീര്‍ കോളജ് ആന്‍ഡ് സഫ്ദര്‍ജങ് ആശുപത്രി കമ്യൂണിറ്റി മെഡിസിന്‍ വിഭാഗം മേധാവി ഡോ. ജുഗല്‍ കിഷോര്‍ പറഞ്ഞു. ‘കോവിഡിനെതിരായി കുട്ടികളുടെ കുത്തിവയ്പിന് 63.1% ആളുകള്‍ തയാറാണെന്നതു നല്ല വാര്‍ത്തയാണ്. ഇതു വാക്‌സിനേഷന്‍ വേഗത്തില്‍ നടത്താന്‍ സഹായിക്കും’ ഡോക്ടര്‍

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ജൂ​ലി​യ​ൻ അ​സാ​ൻ​ജ് ജ​യി​ൽ മോ​ചി​ത​നാ​യി

0
വാ​ഷിം​ഗ്ട​ൺ ഡി​സി: വി​ക്കി​ലീ​ക്‌​സ് സ്ഥാ​പ​ക​ൻ ജൂ​ലി​യ​ൻ അ​സാ​ൻ​ജ് ജ​യി​ൽ മോ​ചി​ത​നാ​യി. യു​എ​സ്...

‘അടിസ്ഥാന ജനവിഭാഗങ്ങളുമായി ഇടതുപക്ഷത്തിന് പഴയ ബന്ധമുണ്ടോ എന്ന് പരിശോധിക്കണം’ – ബിനോയ് വിശ്വം

0
തിരുവനന്തപുരം: ജനങ്ങളോട് ഇടപടുമ്പോൾ കൂറും വിനയവും വേണമെന്നും അസഹിഷ്ണുത പാടില്ലെന്നും ഓർമ്മിപ്പിച്ച്...

‘ക്വട്ടേഷൻ, ക്രിമിനൽ സംഘങ്ങളുമായി സിപിഎം നേതൃത്വത്തിന് അവിശുദ്ധ ബന്ധം’ – കണ്ണൂർ ഡിവൈഎഫ്ഐ മുൻ...

0
കണ്ണൂർ: സിപിഎമ്മിനെതിരെ ​ഗുരുതര വെളിപ്പെടുത്തലുമായി ഡിവൈഎഫ്ഐ കണ്ണൂർ മുൻ ജില്ലാ പ്രസിഡന്റ്...

ട്യൂഷന്‍ സെന്ററില്‍ വിദ്യാര്‍ട്യൂഷന്‍ സെന്ററില്‍ വിദ്യാര്‍ത്ഥിനികളെ അധ്യാപകര്‍ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി

0
കോഴിക്കോട്: സ്വകാര്യ ട്യൂഷന്‍ സെന്ററിലെ അധ്യാപകര്‍ വിദ്യാര്‍ത്ഥിനികളെ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി....