അനധികൃത പാര്‍ക്കിംഗിനെതിരെ നടപടി എടുക്കണം : എ.ഐ.വൈ.എഫ്

For full experience, Download our mobile application:
Get it on Google Play

റാന്നി : താലൂക്ക് ആശുപത്രിയുടെ മുന്നിലെ അനധികൃത വാഹന പാര്‍ക്കിംങ് ഒഴിവാക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് എ.ഐ.വൈ.എഫ് റാന്നി മേഖല കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. ആശുപത്രിയ്ക്ക് സമീപം പാര്‍ക്കിംഗിന് പ്രത്യേക സ്ഥലമുണ്ടെങ്കിലും പലരും വാഹനങ്ങള്‍ അലക്ഷ്യമായി റോഡിന്രു ഇരുവശവും കൊണ്ടിടുകയാണ്.

പെരുമ്പുഴ ബസ് സ്റ്റാന്‍ഡ് മുതല്‍ ആശുപത്രി കവാടം വരെ വാഹനങ്ങള്‍ നിരത്തിവെയ്ക്കുന്നതിനാല്‍ രോഗികളുമായെത്തുന്ന ആംബുലന്‍സുകള്‍ അടക്കം കുടുങ്ങുന്നതും പതിവാണ് ഇതിന്റെ പേരില്‍ ഉന്തും തള്ളും ഉണ്ടാവാറുണ്ട്.

വാഹനങ്ങള്‍ പാര്‍ക്കു ചെയ്യാന്‍ പാടില്ലെന്ന ബോര്‍ഡിനു കീഴിലാണ് പലരും വാഹനം ഇടുന്നത്. പോലീസോ മോട്ടോര്‍വാഹന വകുപ്പ് അധികൃതരോ ഇവിടേക്ക് തിരിഞ്ഞു നോക്കാത്തതാണ് ഇതിന്റെ കാരണമെന്നും ഇതൊഴിവാക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാവണമെന്നും കണ്‍വെന്‍ഷനില്‍ ആവശ്യമുയര്‍ന്നു.

എ.ഐ.വൈ.എഫ് സംസ്ഥാന കമ്മറ്റിയംഗം അനീഷ് ചുങ്കപ്പാറ ഉദ്ഘാടനം ചെയ്തു. സന്തോഷ് കുര്യന്‍ മൂഴിക്കല്‍ അധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ലാ കൗണ്‍സിലംഗം ടി.ജെ ബാബുരാജ്,ലോക്കല്‍ സെക്രട്ടറി തെക്കേപ്പുറം വാസുദേവന്‍, എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡന്റ് എം.ശ്രീജിത്ത്,കിസാന്‍സഭ മണ്ഡലം സെക്രട്ടറി ജോജോകോവൂര്‍,വിപിന്‍ പി.പൊന്നപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു.

ഭാരവാഹികളായി രാജീവ് കുന്നയ്ക്കാട്ട് (പ്രസിഡന്റ്),സന്തോഷ് (വൈസ് പ്രസിഡന്റ്),സന്തോഷ് കുര്യന്‍ മൂഴിക്കല്‍(സെക്രട്ടറി),ഫൈസല്‍ എം. എം മുഹമ്മദ്(ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ

0
കൊല്ലം: അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ. കൊല്ലം പൂന്തുറിയിൽ ഇന്നലെ...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...