കോവിഡ്​ ​മൂന്നാം തരംഗം ആറ്​ മുതല്‍ എട്ട്​ മാസത്തിനുള്ളില്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ജൂലൈയോടെ കോവിഡ്​ രണ്ടാം തരംഗത്തിന്റെ തീവ്രത കുറയുമെന്ന്​ പഠനം. മൂന്നാം തരംഗം ആറ്​ മുതല്‍ എട്ട്​ മാസത്തിനുള്ളിലുണ്ടാവും. ശാസ്​ത്ര മന്ത്രാലയത്തിന്​ കീഴില്‍ മൂന്നംഗ സമിതിയാണ്​ ഇതുമായി ബന്ധപ്പെട്ട പഠനം നടത്തിയത്​.

മെയ്​ അവസാനത്തോടെ പ്രതിദിനം 1.5 ലക്ഷം രോഗികള്‍ രാജ്യത്തുണ്ടാവും. ജൂലൈയോടെ ഇത്​ 20,000 രോഗികളായി കുറയും. മഹാരാഷ്​ട്ര, ഉത്തര്‍പ്രദേശ്​, കര്‍ണാടക, മധ്യപ്രദേശ്​, ജാര്‍ഖണ്ഡ്​, രാജസ്ഥാന്‍, കേരള, സിക്കിം, ഉത്തരാഖണ്ഡ്​, ഗുജറാത്ത്​, ഹരിയാന, ഡല്‍ഹി, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളില്‍ കോവിഡ്​ രോഗവ്യാപനം തീവ്രതയിലെത്തിയെന്ന്​ ഐ.ഐ.ടി കാണ്‍പൂര്‍ പ്രൊഫസര്‍ മനീന്ദ്ര അഗര്‍വാള്‍ പറഞ്ഞു.

അതേസമയം തമിഴ്​നാട്​, പുതുച്ചേരി, അസം മേഘാലയ, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളില്‍ മെയ്​ അവസാനത്തോടെ രോഗബാധ തീവ്രതയിലെത്തും. വാക്​സിന്‍ കൂടുതല്‍​ പേര്‍ക്ക്​ നല്‍കിയാല്‍ കോവിഡ്​ മൂന്നാം തരംഗത്തെ ഫലപ്രദമായി പ്രതിരോധിക്കാനാവുമെന്നും പഠനത്തില്‍ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം....

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി

0
കൊച്ചി: ലോകമെമ്പാടുമുള്ള മലയാളികൾക്ക് സമ്പൽ സമൃദ്ധിയുടേയും സമത്വത്തിന്റേയും സൗഹാർദത്തിന്റേയും ഓണാശംസകൾ നേർന്ന്...

ഉത്തരവാദിത്തങ്ങൾ പുതിയ തലമുറയ്ക്ക് കൈമാറേണ്ട സമയമായി ; നിതിൻ ഗഡ്കരി

0
ന്യൂഡൽഹി : കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച അഭ്യൂഹങ്ങളും ചർച്ചകളും പുരോഗമിക്കുന്നതിനിടെ...

ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം

0
തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം. ഡിവൈഎഫ്ഐ ഡൽഹി സ്റ്റേറ്റ്...