തിരുവല്ല : കോവിഡ് രോഗിയുടെ സമ്പർക്കം മൂലം തിരുവല്ല മാർക്കറ്റ് അടച്ചു. മാര്‍ക്കറ്റ് സന്ദര്‍ശിച്ച ആളിന് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് ഇന്ന് വൈകുന്നേരം പോലീസ് എത്തി മാര്‍ക്കറ്റ് അടക്കുവാന്‍ നിര്‍ദ്ദേശം നല്‍കിയത്. സ്ഥിതി വഷളാവുന്ന സാഹചര്യത്തിൽ എല്ലാ വ്യാപാരികളും അതീവ ജാഗ്രത പുലർത്തണമെന്ന് പോലീസും ആരോഗ്യ പ്രവര്‍ത്തകരും ആവശ്യപ്പെട്ടു. മാസ്ക് ധരിച്ചുകൊണ്ടും സര്‍ക്കാര്‍ നല്‍കുന്ന കോവിഡ് നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായി പാലിച്ചുകൊണ്ടും വേണം വ്യാപാര സ്ഥാപനങ്ങളില്‍ ഇരിക്കുവാന്‍. നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും പോലീസ് അറിയിച്ചു.
കോവിഡ് രോഗിയുടെ സമ്പർക്കം ; തിരുവല്ല മാർക്കറ്റ് അടച്ചു
RECENT NEWS
Advertisment