ന്യൂഡൽഹി : രാജ്യത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. പ്രതിദിന കേസുകളിൽ റെക്കോർഡ് വർധനയാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,73,810 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,50,61,919 ആയി. ഇന്നലെ മാത്രം 1,619 പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചതോടെ ആകെ മരണം 1,78,769 ആയി.
വിവിധ ആശുപത്രികളിലും മറ്റുമായി നിലവിൽ 19,29,329 പേർ കോവിഡ് ബാധിച്ച് ചികിത്സയിലാണ്. ഇതുവരെ 1,29,53,821 പേർ രോഗമുക്തി നേടി. 12,38,52,566 പേരാണ് രാജ്യത്ത് ഇതുവരെ വാക്സീൻ സ്വീകരിച്ചത്.